ദേവദത്ത് ഷാജിയുടെ ഫൺ എന്റെർറ്റൈനെർ "ധീരൻ" ജൂലൈയിൽ തിയേറ്ററുകളിൽ എത്തും .


 

ദേവദത്ത് ഷാജിയുടെ ഫൺ എന്റെർറ്റൈനെർ "ധീരൻ" ജൂലൈയിൽ തിയേറ്ററുകളിൽ എത്തും .


'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന "ധീരൻ" സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തിറക്കി. " ഭീഷ്മപർവം" എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്ന ചിത്രമാണിത് .


രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു 


അർബൻ മോഷൻ പിക്ചർസും, യു. വി ആർ മൂവീസ്, ജാസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകൻ ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണവും മുജീബ് മജീദ് സംഗീതവും,ഫിൻ ജോർജ്ജ് വർഗീസ് എഡിറ്റിംഗും , വിനായക് ശശികുമാർ ഗാനരചനയും ഒരുക്കുന്നു .പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹനും, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരനുമാണ് .



 

No comments:

Powered by Blogger.