കമൽഹാസൻ - മണിരത്നം ടീമിൻ്റെ ഗ്യാങ്ങ്സ്റ്റർ ആക്ഷൻ ചിത്രം " തഗ്ഗ് ലൈഫ് " ജൂൺ അഞ്ചിന് തിയേറ്ററുകളിലേക്ക് .
കമൽഹാസൻ - മണിരത്നം ടീമിൻ്റെ ഗ്യാങ്ങ്സ്റ്റർ ആക്ഷൻ ചിത്രം " തഗ്ഗ് ലൈഫ് " ജൂൺ അഞ്ചിന് തിയേറ്ററുകളിലേക്ക് .
കമൽഹാസൻ്റെ 234 -മത് ചിത്രമാണിത് . സിലംബംരസൻ , തൃഷ കൃഷ്ണൻ ,അഭിരാമി, ഐശ്വര്യ ലക്ഷ്മി , അശോക് സെൽവൻ , ജോജു ജോർജ്ജ് , നാസർ പങ്കജ് ത്രിപാഠി , സഞ്ജന, കൃഷ്ണമൂർത്തി , മഹേഷ് മഞ്ജരേക്കർ , തനിക്കെല്ല ഭരണി , വടിവുക്കരശി , ചിന്നി ജയന്ത് , വൈയാപുരി , ഭഗവതി പെരുമാൾ , ബാബുരാജ് , അലി ഫസൽ, രോഹിത് സറഫ് , അർജുൻ ചിദംബരം , ചേതൻ രാജശ്രീ ദേശ്പാണ്ഡെ , വേൽമുരുകൻ രവി , ശ്രീകാന്ത് മേനോൻ , നിത്യ ശ്രീ , ഋഷി കാർത്തിക് , സന്യ മൽഹോത്ര ( അതിഥി താരം ) എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .
രാജ്കമൽ ഫിലിംസ് ഇൻ്റർനാഷണൽ , മദ്രാസ് ടാക്കീസ് , റെഡ് ജയൻ്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, ആർ. മഹേന്ദ്രൻ, മണിരത്നം , ശിവ ആനന്ദ് , ഉദയനിധി സ്റ്റാലിൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മണിരത്നം,കമൽഹാസൻ എന്നിവർ രചനയും , രവി കെ. ചന്ദ്രൻ ഛായാഗ്രഹണവും , എ . ശ്രീകർപ്രസാദ് എഡിറ്റിംഗും , എ.ആർ. റഹ്മാൻ സംഗീതവും , കമൽഹാസൻ , ശിവ ആനന്ദ് , എ.ആർ റഹ്മാൻ , ശുഭ ശിവ ആനന്ദ് , കാർത്തിക് , നേത , പാൽ ഡബ്ബ എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. വൈശാന്തി സാമന്ത് ശക്തിശ്രീ ഗോപാലൻ , ആദിത്യ ആർ.കെ , അലക്സാന്ദ്ര ജോയ് , ശുഭ , ശരത് സന്തോഷ് , ധീ , ശ്രുതി ഹാസൻ പ്രശാന്ത് വെങ്കട്ട് , എ.ആർ . അമീൻ , ചാരുലത മണി , പാൽഡബ്ബ , രക്ഷിത സുരേഷ് , എ.ആർ റഹ്മാൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
300 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ചെന്നൈ , കാഞ്ചീപുരം പോണ്ടിച്ചേരി , ന്യൂഡൽഹി എന്നിവടങ്ങളാണ് ചിത്രീകരിച്ചത്. " തഗ് ലൈഫ് " സ്റ്റാൻഡേർഡ് ഐമാക്സ് , ഫോർ ഡി , ഡി ബോക്സ് , ഐസ് , എം.എക്സ് ഫോർഡി , സ്ക്രീൻ X, എപിക്ക് ഫോർമാറ്റുകളിൽ ചിത്രം റിലീസ് ചെയ്യും . 1987 ഒക്ടോബർ 21ന് റിലീസ് ചെയ്ത " നായകൻ " എന്ന ചിത്രത്തിന് ശേഷം മണിരത്നം , കമൽഹാസൻ ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .
KGF, വിക്രം, അമരൻ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക്മലയാളത്തിൽ സംഭാഷണങ്ങൾ എഴുതിയ സുധാംശുവാണ് തഗ് ലൈഫും എഴുതിയിരിക്കുന്നത്
ശ്രീഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് .
സലിം പി. ചാക്കോ
No comments: