വിക്കി കൗശലിൻ്റെ മിന്നുന്ന അഭിനയവുമായി " Chhaava " .


 

Movie :

Chhaava


Director: 

Laxman Utekar.


Genre :

Historical Action Film 


Platform :  

Theatre .


Language : 

Hindi  


Time :

161 Minutes 50 Seconds


Rating :

3.75  /  5. 


Saleem P. Chacko.

©CpK DesK .


ഛത്രപതി സംഭാജി മഹാരാജിൻ്റെ ജീവിതത്തെപറ്റിയുള്ള ചരിത്ര ആക്ഷൻ ചിത്രമാണ്  "Chhaava " .


ഛത്രപതി ശിവാജി മഹാരാജാവിൻ്റെ മരണത്തെതുടർന്ന് ഔറംഗസേബ് മറാത്തയുടെ പ്രതിരോധത്തിൻ്റെ തകർച്ച മുൻകുട്ടി കാണുന്നു. ശിവാജിയുടെമകനായസാംബാജിയുടെ കൈകളിൽ മറാത്ത ഭരണം ഏറ്റെടുത്തു.  ഔറംഗസേബിൻ്റെ നേതൃത്വം മാറാത്തയെ ആക്രമിച്ച് കൊണ്ടിരിക്കുന്നു. ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


മാഡോക്ക് ഫിലിംസിൻ്റെ കീഴിൽ ദിനേശ് വിജൻ നിർമ്മിച്ച് ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രമാണിത് .ശിവാന്തി സാവന്തിൻ്റെ  മറാത്തി നോവലായ ചാവയിൽ നിന്നാണ് സിനിമയുടെ ഉറവിടം .


വിക്കി കൗശാൽ , രശ്മിക മന്ദാന , അക്ഷയ് ഖന്ന , അശുതോഷ് റാണ , ദിവ്യ ദത്ത , വിനിത് കുമാർ സിംഗ് , ഡയാന പെൻ്റി , സന്തോഷ് ജാവേദ്കർ , നിൽ ഭൂപാലം മുഹമ്മദ്  , പ്രദീപ് രാവത്ത് , നിൽകാന്തി പടേക്കർ , സുവ്രത് ജോഷി , രോഹിത് പഥക് എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സൗരഭ് ഗോസ്വാമി ഛായാഗ്രഹണവും , മനീഷ് പ്രധാൻ എഡിറ്റിംഗും , എ.ആർ. റഹ്മാൻ സംഗീതവും ഒരുക്കുന്നു.


സാംബാജിയെ ഔറംഗസേബ് പിടികൂടി ക്രുരമായി പീഡിപ്പിക്കുന്നു. പക്ഷെ തൻ്റെ ആദർശങ്ങൾ അദ്ദേഹം ഉപേക്ഷിക്കുന്നില്ല . സ്വരാജിനായുള്ള പോരാട്ടം സാമ്രാജ്യത്തിലുടനീളം വ്യാപിച്ചുവെന്ന് സാംബാജി പ്രഖ്യാപിക്കുന്നു.


ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശാലും , യേശുഭായ് ഭോൻ സാലെയായി രശ്മിക മന്ദാനയും , ഔറംഗസേബായി അക്ഷയ് ഖന്നയും , വേഷമിടുന്നു .ചരിത്രം , വികാരങ്ങൾ , അഭിനിവേശം , ദേശസ്നേഹം അക്ഷൻ എന്നിവ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. വിക്കികൗശലിൻ്റെഅഭിനയംതന്നെയാണ് സിനിമയുടെ ഹൈലൈറ്റ് .



No comments:

Powered by Blogger.