" അമ്മ " സംഘടനയിൽ കൂട്ടായ പ്രവർത്തനം അനിവാര്യം: ഇടവേള ബാബുതാരസംഘടനയായ " അമ്മ " യുടെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു നടത്തിയ പ്രസംഗത്തിൽ ഇടവേള ബാബു വികാരാധീനമായി " പെയ്ഡ് സെക്രട്ടറി "എന്ന്ആരോപണമുയർത്തി സമൂഹമാധ്യമ ആക്രമണം ഉണ്ടായപ്പോൾ സംഘടനയിലെ ആരും പ്രതികരിച്ചില്ലെന്ന് സ്ഥാനം ഒഴിഞ്ഞ ഇടവേള ബാബു പറഞ്ഞു. 


പലരും എന്നെ ബലിയാടാക്കി .പുതിയ ഭരണസമിതിയിലെ അംഗങ്ങൾക്കു പ്രശ്നങ്ങളുണ്ടാകുമ്പോഴെങ്കിലും പിന്തുണ നൽകണമെന്നും ഇടവേള ബാബു ആവശ്യപ്പെട്ടു .


താൻ ജനറൽ സെക്രട്ടറിയായിരുന്ന കാലയളവിൽ ആറര കോടി രൂപ നീക്കിയിരിപ്പ് ഉണ്ടാക്കി .ആറരകോടി രൂപ സംഘടനയ്ക്കായി ബാക്കി വെച്ചിട്ടാണ് സ്ഥാനം ഒഴിയുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

No comments:

Powered by Blogger.