പത്തനംതിട്ടയുടെ സ്വന്തം സൂപ്പർഹീറോ " പകലോൻ "ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് " E-Motion Pictures Malayalam " യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും .പത്തനംതിട്ടയുടെ സ്വന്തം സൂപ്പർഹീറോ " പകലോൻ " .


ഇ - മോഷൻ പിറ്റ്ച്ചേഴ്സിൻ്റെ  ബാനറിൽ കുട്ടികൾ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന  സൂപ്പർഹീറോ മിനി-മൂവിയാണ് " പകലോൻ (Pakalon) " . 


ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം പത്തനംതിട്ടയിലെ നവാഗതരായ ഒരുപറ്റം യുവാക്കൾ ചേർന്നാണ്അണിയിച്ചൊരുക്കിയത് . പൂർണ്ണമായും പത്തനംതിട്ടയിലെ ഗ്രാമങ്ങളിലാണിത്ചിത്രീകരിച്ചിരിക്കുന്നത്. 


അഭിനവ്, ദേവദത്ത്, ഹരിദത്ത്, അക്ഷയ്എന്നീകൊച്ചുമിടുക്കന്മാരാണിതിലെ പ്രധാന കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. ഇവരോടൊപ്പം സേതു അനീഷ്, പ്രകാശ് പള്ളിക്കൻ, അനിൽ ഭാസ്‌ക്കർ, മജു എം., രാജേന്ദ്രൻ ടി.കെ, ബീമോൻ കുര്യൻ, സുമിത് സി തോമസ്, ശ്രീജിത്ത് മണിയാർ, അജയൻ കെ, കെ , ജയൻ കെ .കെ , സാം ജോൺ, അനീഷ്, അൽത്താഫ്, പ്രിയൻലാൽ, സന്ദീപ്, ആസ്വിൻ,അശ്വിത്,ദേവപ്രയാഗ്, കൃഷ്ണകുമാർ, നീലാംബരി കൃഷ്ണൻ, തേജസ്വിനി സന്ദീപ്, ഗൗതം ശങ്കർ, ജയേഷ് ഗോപി, ആദർശ്, ദേവൻ, ശ്രീജു, ശ്രേയ ശങ്കർ, ജയറാം, പ്രഭുലാൽ, അജിത് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു .


ഇ  - മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ അജിത്ത് വില്യംസും,ഇ -    മോഷൻ പിക്ച്ചേഴ്സും ചേർന്നാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് .


രചന, സംവിധാനം, എഡിറ്റിംഗ്  JDG നിർവ്വഹിക്കുന്നു . ഛായാഗ്രഹണം  പ്രഭുലാൽവടശ്ശേരിക്കര,അസ്സോസിയേറ്റ് ഡയറ്കടർ സന്ദീപ് പി. ,മേക്കപ്പ് ഗൗതം ശങ്കർ, കോസ്റ്റ്യും രമ്യ, സ്റ്റുഡിയോ സെറ മീഡിയ റാന്നി തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


പത്തനംതിട്ടയുടെ സ്വന്തം സൂപ്പർഹീറോ " പകലോൻ "ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് "  E-Motion Pictures Malayalam " യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും .


CPK DESK .


No comments:

Powered by Blogger.