ടിറ്റോ വിൽസൺ നായകനാകുന്ന ട്രാവൽ സസ്പെൻസ് ത്രില്ലർ ചിത്രമായ " GOD'S TRAVEL " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.



ടിറ്റോ വിൽസൺ നായകനാകുന്ന ട്രാവൽ സസ്പെൻസ് ത്രില്ലർ ചിത്രമായ " GOD'S TRAVEL " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


നവാഗതനായ അനീഷ് അലി സംവിധാനം ചെയ്ത് അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി പ്രേഷക ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ടിറ്റോ വിൽസൺ നായകനായെത്തുന്ന " ഗോഡ്സ് ട്രാവൽ " എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. നടൻ ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടു.


ഭൂരിഭാഗവും ഒരു പോലീസ് വാനിന്റെ ഉള്ളിൽചിത്രീകരിച്ചചിത്രംപൂർണ്ണമായും ഒരു ട്രാവൽസസ്പെൻസ് ത്രില്ലെർ ആയിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറപ്പ് തരുന്നു, ഒരു നിർണ്ണായക ഔദ്യോഗിക ഉദ്ദേശം ഏറ്റെടുത്തു പോലീസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന കുറച്ചു പോലീസ് ഉദോഗസ്ഥരും., പോലീസ് വാനും ,ഇവർക്ക് മുന്നിൽ യാദൃശ്ചികമായി കടന്നു വരുന്ന ചില അതിഥികളുമാണ് പ്രധാന കഥാപാത്രങ്ങൾ.


ഇരുപതോളം പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രത്തിൽ രജനികാന്തിന്റെ കാല എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ ബീമ്ജി ഖന്നയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, പൂർണ്ണമായും ബസിൽ ചിത്രീകരിച്ചുഎന്നസവിശേഷതയുമായി എത്തുന്ന ചിത്രം മലയാള പ്രേഷകർക്ക് ഇടയിൽ ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും. 


ഹണി, കൃഷ്ണൻ ബാലകൃഷ്ണൻ, രാജേഷ് പിള്ള, മാരി സുനി, ഫിറോസ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. തെങ്കാശി,പാലോട്,ഇടിഞ്ഞാർ,ബ്രയിമൂർ ഫോറസ്റ്റ്, വയനാട് തുടങ്ങിയ പ്രദേശങ്ങളുടെ ദൃശ്യഭംഗി ക്യാമറയിൽ പകർത്തിയത് റെജിൻ സാന്റോ ആണ്.സംഗീത സംവിധാനം ശ്യം സാഗറും പശ്ചാത്തല സംഗീതം ജോബ് ഷാജിയും നന്തുവും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.എഡിറ്റിംഗ്- ജോഷി എ എസ്.കലാസംവിധാനം- ശിവൻ കുട്ടി. അസോസിയേറ്റ് ഡയറക്റ്റർ- രാജേഷ് മണികണ്ഠൻ. അസിസ്റ്റന്റ് ഡയറക്ടർസ്- അരുൺ ജയ, നയന നാരായണൻ, ജെ പി ജയശങ്കർ. സിങ്ക് സൗണ്ട്- ഹരികുമാർ പ്രിന്റോ പ്രിൻസ്, ആനന്ദ്. സൗണ്ട് ഡിസൈൻ -ഷാബു ചെറുവല്ലൂർ .മേക്കപ്പ് -രാജേഷ് രവി.സ്റ്റിൽസ് - അനീഷ് മോട്ടിവ് പിക്സ്.പബ്ലിസിറ്റി ഡിസൈൻ - വിനീത് വാസുദേവൻ .പ്രൊഡക്ഷൻ ഡിസൈനിങ് - സജാദ്, വിഷ്ണു വി എൽ.


ഐ.വി.എൻ ഫിലിംസിന്റെ ബാനറിൽ ഷാഹിന എം, അശ്വതി ബി ആർ ഉം ചേർന്ന് നിർമിച്ച ചിത്രം ഉടൻ പ്രദർശനത്തിന് എത്തും. 


പി ആർ ഒ. എം കെ ഷെജിൻ.

No comments:

Powered by Blogger.