ശ്രീലങ്കൻ പശ്ചാത്തലത്തിൽ വ്യത്യസ്ത പ്രമേയവുമായി " പാരഡൈസ് " .

 


Director: 

Prasanna Vithanage .


Genre :

Drama. 


Platform :  

Theatre .


Language : 

Malayalam  


Time :

93 minutes 10 Seconds '

Rating : 


3.75  / 5 .


SaleeM P. ChackO .

CpK DesK


വിവിധ സന്ദർഭങ്ങളിൽ കണ്ടുപിടിത്ത സമാന്തരങ്ങളിലൂടെ യജമാന / അടിമ / മനുഷ്യ / മൃഗ /ചലനാത്മകത ഉയർത്തുന്ന ശ്രീലങ്കൻ ചലച്ചിത്രകാരൻ പ്രസന്ന വിത്തനഗെയുടെ സൃഷ്ടിയാണ്  " പാരഡൈസ് " .


കേശവും , അമൃതയും തങ്ങളുടെ അഞ്ചാം വിവാഹവാർഷികത്തിന് ശ്രീലങ്കൻ പര്യടനത്തിന് എത്തുന്നു. ശ്രീലങ്കയിൽ ആ സമയം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിസന്ധി നേരിടുന്നു . കേശവ് തൻ്റെ ഒരു പ്രൊജക്ട് ഒടിടി ഭീമന് നൽകുന്നു. ആ പ്രൊജക്ടിൻ്റെ പ്രീ- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് . ശ്രീലങ്കയിൽ എത്തിയ ദിവസം തന്നെ അവിടെ അവർ താമസിക്കുന്ന റെസ്റ്റ് ഹൗസിൽ നിന്ന് അവരുടെ ലാപ്ടോപ്പുകളും ഫോണുകളും മോഷണം പോകുന്നു . ഇതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


റോഷൻ മാത്യൂ ( കേശവ് ) , ദർശന രാജേന്ദ്രൻ ( അമൃത ) , ശ്യാം ഫെർണാൻ്റോ ( ആൻഡ്രൂ ) , മഹേന്ദ്ര പേരേര ( സർജൻ്റ് ബണ്ടാര ) , സുമിത് ഇളങ്കോ ( ശ്രീ ) , അസർ ഷംസുദീൻ ( ഇക്ബാൽ എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഏഷ്യൻ ഫിലിം അവാർഡ്- നാലു നോമിനേഷനുകൾ നേടി ന്യൂട്ടൺ സിനിമ നിർമ്മിച്ച 'പാരഡൈസ്'.ന്യൂട്ടൺ സിനിമ നിർമ്മിച്ച പാരഡൈസിനു പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽനാലുനോമിനേഷനുകൾമികച്ചചിത്രം,മികച്ചസംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്ര സംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ ചിത്രമാണ് ‘പാരഡൈസ്’.


പ്രസന്ന വിത്താനഗെയ്ക്കൊപ്പം അനുഷ്ക സെന്നയും ചേർന്നാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത് . രാജീവ് രവി ഛായാഗ്രഹണവും , എ. ശ്രീകർ പ്രസാദ് എഡിറ്റിംഗും , കെ സംഗീതവുംനിർവ്വഹിക്കുന്നു. പാരഡൈസ് പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസാണ്.ന്യൂട്ടൺ സിനിമയും വിതരണപങ്കാളികളായ സെഞ്ചുറി ഫിലിംസും ചേർന്നാണ് വിതരണം .


റോഷൻ മാത്യൂ , ദർശന രാജേന്ദ്രൻ എന്നിവരുടെ മികച്ച പ്രകടനമാണ് ശ്രദ്ധേയമാക്കുന്നത് .ഗൗരവമേറിയ ഉള്ളടക്കം ശ്രദ്ധേയമായി കൈകാര്യം ചെയ്തിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ശ്രീലങ്കയിലെ രാമായണ ഭാഗങ്ങളും ജനങ്ങളുടെ അവസ്ഥയും ചിത്രീകരിച്ചിരിക്കുന്നു. സിനിമയുടെ ക്ലൈമാക്സ് ശ്രദ്ധേയം .No comments:

Powered by Blogger.