ദൃശ്യവിസ്മയം തീർത്ത് നാഗ് അശ്വിൻ്റെ " കൽക്കി 2968 AD".



Director: 

Nag Ashwin .


Genre :
Epic Dystopian Science Fiction Action Film.


Platform :  
Theatre .


Language : 

Telugu Movie : Dubbed in Malayalam  


Time :

180 minutes 56 Seconds .



Rating : 

4. 25  / 5 .



SaleeM P. ChackO .

CpK DesK



പ്രഭാസ് , അമിതാബ് ബച്ചൻ , കമൽ ഹാസൻ , ദീപിക പദുക്കോൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ രചനയും സംവിധാനവും നിർവ്വഹിച്ച " കൽക്കി 2898 എ.ഡി " വിവിധ ഭാഷകളിൽ തിയേറ്ററുകളിൽ എത്തി .

മൂന്ന് ട്രാക്കുകളിലാണ് ( കാശി , സമുച്ചയം , ശംഭല ) സിനിമ പറയുന്നത് .എ.ഡി 2898ൽ കാശി എന്ന മരുഭൂമി നഗരം ഇപ്പോൾ നിലനിൽക്കുന്ന ഒരേയൊരു നഗരമാണ്. അത് " സമുച്ചയം " എന്നറിയപ്പെടുന്ന നഗരത്തിന് മുകളിൽ തലകീഴായി നിൽക്കുന്ന ഒരു വിപരീത - പിര മിഡൽമെഗാസ്ട്രക്ചറിൽനിന്ന്ദേവരാജാവായ സുപ്രീം യാസ്കിൻ്റെ നേതൃത്വത്തിൽ ഒരു ഏകാധിപത്യ വരേണ്യവർഗം ഭരിക്കുന്നു. പുരാതന ഇന്ത്യൻ ഹൈന്ദവ പുരാണങ്ങളുടെയും ഒരുഡിസ്റ്റോപ്പിയൻ സമൂഹത്തിൻ്റെയും പശ്ചാത്തലത്തിൽ ഈ കഥ ബിസി 3102 കലിയുഗത്തിൻ്റെ ആരംഭം , എ.ഡി2898വരെയുള്ളമഹാഭാരതത്തിൻ്റെ സംഭവങ്ങൾ മുതൽ സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയെ വിവരിക്കുന്നു. ഹിന്ദുദേവനായ വിഷ്ണുവിൻ്റെയും പത്താമത്തെയും അവസാനത്തെയും അവതാരമായ കൽക്കിയുടെ ആഗമനത്തെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളാണ് ഈ സിനിമയുടെ പ്രമേയം .


പ്രഭാസ് ( ഭൈരവ & വേട്ടക്കാരൻ ) , അമിതാബ് ബച്ചൻ ( അശ്വത്ഥമാവ് ) , കമൽഹാസൻ ( സമുച്ചയത്തിൻ്റെ പ്രഖ്യാപിത ദൈവം സുപ്രിം യാസ്കീൻ ) , ദീപിക പദുക്കോൺ ( Sum 80) , ദിഷാ പടാനി ( റോക്സി ) , ശോഭന ( മറിയം ) , അന്നബെൻ (  കൈയ്റ ), ശാശ്വത ചാറ്റർജി ( കമാൻഡർ മനസ്സ് ) , ബ്രഹ്മാനന്ദം ( ജന്മി രാജൻ) , പശുപതി ( ശംഭലയിലെ വിമതൻ വീരൻ ) , മാളവികനായർ (ഉത്തര), കാവ്യ രാമചന്ദ്രൻ ( ലില്ലി ) , അയാസ് പാഷ ( അജു ) , അനിൽ ജോർജ്ജ് ( ബാനി ) , കേയാ നായർ ( റായി ) , വിനയ്കുമാർ ( സിറിയസ്) , വെങ്കിട രമണ ( റോണി ) , ഹാമിഷ് ബോയ്ഡ് ( യൂറി),സംഘാഷീൻ ( ലിയോൺ, എന്നിവരോടോപ്പം രാജേന്ദ്രപ്രസാദും അഭിനയിക്കുന്നു. കീർത്തി സുരേഷ് ( Bu-JZ - 1 എന്ന ബുജ്ജി , ഭൈരവ യുടെ കൂട്ടാളി Al ഡ്രോയിഡ് / വാഹനം - വോയിസ് ഓവർ നൽകുന്നത് ). അതിഥി താരങ്ങളായി ദുൽഖർ സൽമാൻ , വിജയ് ദേവരകൊണ്ട , മൃണാൾ ഠാക്കൂർ , റാം ഗോപാൽ വർമ്മ ,രാജമൗലി എന്നിവർ വേഷമിടുന്നു. 


കഥ അശ്വിനും ,തിരക്കഥ അശ്വിനും , സംഭാഷണം സായ് മാധവ് ബുറ അശ്വിൻ എന്നിവരും , ജോർഡ്ജെ സ്റ്റോജിൽകോവിച്ച് ഛായാഗ്രഹണവും , കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും , സന്തോഷ് നാരായണൻ സംഗീതവും നിർവ്വഹിക്കുന്നു. 600 കോടി രൂപ മുതൽ മുടക്കിൽ വൈജയന്തി മൂവിസിൻ്റെ ബാനറിൽ അശ്വനി ദത്ത് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. 180മിനിറ്റ് 56 സെക്കൻസാണ്  സിനിമയുടെ ദൈർഘ്യം . വെഫയറർ മൂവിസാണ് കേരളത്തിലെ തിയേറ്ററുകളിൽ ഈ ചിത്രം എത്തിക്കുന്നത്. കേരള പി.ആർ.ഓ : ശബരി 


ഡിഎൻഇജിയും എംബസിയും ചേർന്നാണ് ചിത്രത്തിൻ്റെ ആക്ഷൻ സ്വീക്വൻസുകളും സൃഷ്ടിച്ചത് .
പുരണാങ്ങളും ആക്ഷൻ നാടകം എന്നിവ സമന്വയിപ്പിച്ച് പ്രേക്ഷകർക്ക് ആകർഷകമായ അനുഭവം സൃഷ്ടിക്കുന്നു. അതിമനോഹരമായ ദൃശ്യങ്ങളും സങ്കീർണ്ണമായ സെറ്റ് ഡിസൈനുകളും കൊണ്ട് ആകർഷിക്കുന്നു. പുരാതന ഇതിഹാസങ്ങളും ആധുനിക സൗന്ദര്യശാസ്ത്രവും തടസമില്ലാതെ ഒത്ത് ചേരുന്ന ഒരു മായലോകത്തേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു .

കൽക്കിയുടെ തിരക്കഥ മറ്റൊരു ശ്രദ്ധേയമായ ഘടകമാണ് . നന്മയും തിന്മയും വിധിയും വീണ്ടെടുപ്പും തമ്മിലുള്ള സങ്കീർണ്ണമായ തീമുകൾ നെയ്തെടുക്കുന്നു . സംഭാഷണങ്ങൾ അഗാധവും കാവ്യാത്മകവുമാണ് . അത്യാധുനിക വിഷ്യൽ ഇഫ്കറ്റുളുടെ ഉപയോഗം സിനിമയെ കൂടുതൽ ഉയർത്തി പുരാണഘടകങ്ങൾ സ്ക്രീനിൽ സജീവമാകുന്നു. 

പ്രഭാസ് , അമിതാബ് ബച്ചൻ , കമലഹാസൻ , ദീപിക പദുകോൺ , അന്ന ബെൻ എന്നിവരുടെ ശക്തവും സൂക്ഷവുമായ അവതരണം ശ്രദ്ധേയമാണ് .നാഗ് അശ്വിൻ്റെ സംവിധാനം സിനിമയുടെ ഹൈലൈറ്റാണ്. സിനിമയുടെ ക്ലൈമാക്സ് നന്നായിട്ടുണ്ട് . 


Avangers - ന് ശേഷം ഇത്ര തീയേറ്റർ എക്സ്പീരിയൻസ് തന്ന മൂവി ഉണ്ടായിട്ടില്ല. ഒരു ഇന്ത്യൻ സിനിമ ഈ ലെവലിൽ എത്തുന്നത് ശ്രദ്ധേയമാണ് . മികച്ച തീയേറ്റർ എക്സ്പീരിയൻസ് ആണ് തരുന്നത്. എല്ലാവരും തീയറ്ററിൽ തന്നെ കാണേണ്ട ഒരു സിനിമയാണ് കൽക്കി . രണ്ടാം പാർട്ടിനായി കാത്തിരിക്കാം .



No comments:

Powered by Blogger.