മിഥുൻ മാനുവേൽ തോമസിൻ്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന " TURBO " മെയ് 23ന് തിയേറ്ററുകളിൽ എത്തും .



മിഥുൻ മാനുവേൽ തോമസിൻ്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന " TURBO " മെയ് 23ന് തിയേറ്ററുകളിൽ എത്തും . മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടിയാണ്  45 കോടി മുതൽ മുടക്കുള്ള ഈ ചിത്രം നിർമ്മിക്കുന്നത് .


ഇടുക്കി സ്വദേശിയായ അരിവിപ്പുറത്ത് ജോസ് എന്ന ടർബോ ജോസ് ജീപ്പ് ഡ്രൈവറാണ് . ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന് ചെന്നൈയിലേക്ക് മാറേണ്ടി വരുന്നു. ഇന്ദുലേഖയും സഹോദരൻ ജെറിയും തമ്മിൽ പിണങ്ങുന്നു. വെട്രിവേൽ ഷൺമുഖസുന്ദരത്തിൻ്റെ രൂപത്തിൽ ചിലർ ജോസിനെ കാത്തിരിക്കുന്നു . തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .


മമ്മൂട്ടി ( അരുവിപ്പുറത്ത് ജോസ് അഥവ ടർബോ ജോസ് ജീപ്പ് ഡ്രൈവർ ) , രാജ് ബി ഷെട്ടി ( അധോലോക വ്യവസായി  വെട്രിവേൽ ഷൺമുഖ സുന്ദരം ) , സുനിൽ ( വെട്രിവേൽ ഷൺമുഖസുന്ദരത്തിൻ്റെ പങ്കാളി ബില്ല ) , അഞ്ജനാ ജയപ്രകാശ് ( ജെറിയുടെ പ്രണയിനി ഇന്ദുലേഖ ) , കബീർ ദുഹാൻ സിംഗ് ( വെട്രിവേൽ ഷൺമുഖത്തിൻ്റെ മറ്റൊരു പങ്കാളി വിൻസെൻ്റ് ) , ബിന്ദു പണിക്കർ ( ജോസിൻ്റെ ടീച്ചർ റോസക്കുട്ടി ) , ജനാർദ്ദനൻ ( ജോസിൻ്റെ പിതാവ് അരുവിപ്പുറത്ത്  മാത്തച്ചൻ ), സിദ്ദിഖ് ( ജോസിൻ്റെ ജ്യേഷ്ഠൻ അരുവിപ്പുറത്ത് ജോസഫ് ) , ശബരീഷ് വർമ്മ ( ജോസിൻ്റെ ഇളയ സഹോദരൻ ജെറി ) , ആദർശ് സുകുമാരൻ ( ജോസിൻ്റെ സുഹൃത്ത് ബേസിൽ ) , ദിലീഷ് പോത്തൻ ( വെട്രിവേൽ ഷൺമുഖ സുന്ദരത്തിൻ്റെ ബിസിനസ്സ് ജനറൽ മാനേജർ ആൻഡ്ര്യൂ ) , വിടിവി ഗണേഷ്  ( മന്ത്രി അറിവഴകൻ ചെല്ല ദുരൈ ) , അരുൾ ദോസ് ( ഡി.വൈഎസ്പി  കുമാരവേൽ ) , പ്രശാന്ത് അലക്സാണ്ടർ ( എസ്. ഐ സിജോ ) , മണി ഷൊർണ്ണൂർ ( ഫാ. തോമസ് കുഴിച്ചാട്ടിൽ ) , വിനീത് തട്ടിൽ ( ഗുണ്ടാ കരിമ്പൻ സൂര്യ ) , അബിൻ ബിനോ ( ജെറിയുടെ സുഹൃത്ത് സനൂപ് ) , നിരഞ്ജന അനൂപ് ( ഇന്ദുലേഖയുടെ സുഹൃത്ത് സിത്താര ) , ജോണി ആൻ്റണി ( ജോസിൻ്റെ രണ്ടാമത്തെ സഹോദരൻ അരുവിപ്പുറത്ത് വക്കച്ചൻ ) , സന്ധ്യ മനോജ് ( വെട്രിവേൽ ഷൺമുഖസുന്ദരത്തിൻ്റെ ഓഫീസിലെ സ്റ്റാഫ് ) , ഉദയ് കൃഷ്ണ ( ഗ്രാമീണൻ ) ,  ബേസിൽ ( എസ്.പി പോൾസൺ പൗലോസ് ) , സൂപ്പർ ഗുഡ് സുബ്രമണി ( എസ്. ഐ മാരിമുത്തു ) എന്നിവ രോടൊപ്പം ഐറ്റം ഗേളായി സോണാൽ ദേവരാജും , ജെറിയുടെ സുഹൃത്ത് വിമലായി സണ്ണി വെയ്ൻ അതിഥിതാരമായും വേഷമിടുന്നു .


വിഷ്ണു ശർമ്മ ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , ക്രിസ്റ്റോ സേവ്യർ സംഗീതവും ഒരുക്കുന്നു. വേഫെറർ ഫിലിംസ് ഇന്ത്യയിലും ,ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസിലും  രണ്ട് മണിക്കൂർ 32 മിനിറ്റുള്ള ഈ ചിത്രം വിതരണം ചെയ്യുന്നു .


സലിം പി.ചാക്കോ

No comments:

Powered by Blogger.