മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ " L2: EMPURAAN " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . 💕
മോഹൻലാലിൻ്റെ പിറന്നാൾ ദിനത്തിൽ " L2: EMPURAAN "  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . 💕


മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം "L2 : EMPURAAN " തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്നു. മുരളിഗോപിയാണ് രചന നിർവ്വഹിക്കുന്നത് . 2019ൽ പുറത്തിറങ്ങിയ ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം . ലൈക്ക പ്രൊഡക്ഷൻസും ആശീർവാദ് സിനിമാസും സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത് .


പൃഥിരാജ് സുകുമാരൻ , വിവേക് ഒബ്‌റോയ് , ശക്തികപൂർ , മഞ്ജു വാര്യർ , ടോവിനോ തോമസ് , ഇന്ദ്രജിത് സുകുമാരൻ , സായ്കുമാർ , ബൈജു സന്തോഷ്, സാനിയ അയ്യപ്പൻ, സൂരാജ് വെഞ്ഞാറമുട് , ബോബി സിംഹ, മനോജ് കെ. ജയൻ , നൈല ഉഷ ,ശിവദ , ജിജു ജോൺ , ഫാസിൽ സച്ചിൻ ഖേദേക്കർ , നന്ദു , ശിവജി ഗുരുവായൂർ , ടോബി സ്റ്റീഫൻസ് , ക്ലൈവ് സ്റ്റാൻഡൻ , അനുഷ്കരുദ്ര വർമ്മ , ടോം ചാക്കോ , പശുപതി ഫറഫുദീൻ , അനീഷ് ജി മേനോൻ , ആദിൽ ഇബ്രാഹിം , ആദർശ് , കാർത്തികേയ ദേവ് , ആഞ്ജലീന എബ്രഹാം , ബാബു രാജ് , ബാല , പാർവ്വതി മേനോൻ ഷിജിത്ത് , ജെയ്സ് ജോസ് , അലക്സ് ഒ നീൽ, വിന്ദുജ മേനോൻ , അർജുൻ ദാസ്, രാഹുൽ മാധവ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഛായാഗ്രഹണം : സുജിത് വാസുദേവ് , എഡിറ്റിംഗ് : അഖിലേഷ് മോഹൻ , സംഗീതം ദീപക് ദേവ് എന്നിവരും ഒരുക്കുന്നു .


സുബാസ്കരൻ അല്ലിരാജ , ആൻ്റണി പെരു ബാവൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് . ലൈക്ക പ്രൊഡക്ഷൻസ് ആശീർവാദ് സിനിമാസ് കമ്പനി LLC ( ഓവർസീസ് ) ചിത്രം വിതരണം ചെയ്യുന്നത് .


യു .കെ, യു.എസ്, യു.എ. ഇ , മെക്സിക്കോ , റഷ്യ എന്നിവടങ്ങളിലെ ചിത്രീകരണം പൂർത്തിയായി .


സലിം പി. ചാക്കോ 

No comments:

Powered by Blogger.