ജീവൻ എം.വി സംവിധാനം ചെയ്യുന്ന " സന " സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു.


ജീവൻ എം.വി സംവിധാനം ചെയ്യുന്ന " സന " സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു." സന" എന്ന മികച്ച സന്ദേശ ചിത്രവുമായി എത്തുകയാണ് സംവിധായകൻ ജീവൻ എം.വി. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്, ടീസർ റിലീസ്, പോസ്റ്റർ റിലീസ് എന്നീ ചടങ്ങുകൾ തൃശൂർ എലൈറ്റ് ഹോട്ടലിൽ നടന്നു.ടി.ജി.രവി, കൈലേഷ്, ചെമ്പിൽ അശോകൻ, ബിജുവട്ടപ്പാറ,ജിബി മാള എന്നിവരാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. ഇതോടൊപ്പം ജീവൻ സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്റ്റായ ശ്രീവടക്കുംനാഥൻ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്, ചിത്രത്തിൻ്റെ സ്ക്രിപ്റ്റ് റൈറ്റർ കണ്ണൻ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിൽ അവഗണനയും, പരിഹാസവും നേരിടുന്ന കുട്ടികളെ, അകറ്റി നിർത്താതെ, നെഞ്ചോട് ചേർത്ത് നിർത്തണമെന്നും, അവരും മനുഷ്യ ജന്മങ്ങളാണെന്നും, മറ്റുള്ളവരെപ്പോലെ ഈ ഭൂമിയുടെ അവകാശികളാണെന്നും ഉള്ള ശക്തമായ മെസേജ് നൽകുകയാണ് സന എന്ന ചിത്രത്തിലൂടെ സംവിധായകൻ ജീവൻ എം.വി. ചിത്രീകരണം പൂർത്തിയായ സന ഉടൻ തീയേറ്ററിലെത്തും.


കെ.വി.പി എൻ്റെർടൈൻമെൻസ്, ജിൻസ് ജീവ മൂവീസിനും വേണ്ടി കെ.വി.പി അരുൺകുമാർ നിർമ്മിക്കുന്ന സന ജീവൻ എം.വി, രചന, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി - വി.കെ.പ്രദീപ്, എഡിറ്റർ - അരുൺ പ്രകാശ്, ഗാനങ്ങൾ - ജിവൻ എം.വി, സംഗീതം -രമേശ് ക്രിസ്റ്റി, ആലാപനം - കെ.എസ്.ചിത്ര ,പ്രൊഡക്ഷൻ ഡിസൈനർ - പ്രമോദ് മൊണാലിസ, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ ടി, അസോസിയേറ്റ് ഡയറക്ടർ - മിഥുൻ കൃഷ്ണ ,കൃഷ്ണകുമാർ കെ, മേക്കപ്പ് -രസി മലബാറി, ഡിസൈൻ -ശ്യാം ചാത്തനാട്, സ്റ്റിൽ - തുഷാദ് കൊല്ലം.


കൈലാഷ് ,സുധീർ കരമന,ടി.ജി.രവി, മേജർ രവി, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ബേബി സന അനിൽ ,സുരേഷ് കുമാർ, സരയു ,ദിവ്യ എം.നായർ, സുമി സെൻ, ദേവീ നന്ദന, രഞ്ജിൻ, വിനോദ് പട്ടിക്കാട്, കെ.വി.പി.അരുൺകുമാർ എന്നിവർ അഭിനയിക്കുന്നു.


അയ്മനം സാജൻ

( പി.ആർ. ഓ )

No comments:

Powered by Blogger.