എ വൺ സിനിമാസ് ഒരുക്കുന്ന " ഒരു വടക്കൻ പ്രണയ പർവ്വം " ചിത്രീകരണം തുടങ്ങി .


 

എ വൺ സിനിമാസ് ഒരുക്കുന്ന  " ഒരു വടക്കൻ പ്രണയ പർവ്വം " ചിത്രീകരണം തുടങ്ങി .


എ വൺ സിനിമാസിന്റെ ബാനറിൽ നവാഗതരായ വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവർ സംവിധാനം ചെയ്യുന്ന ”ഒരു വടക്കൻ പ്രണയ പർവ്വം “ എന്ന ചിത്രത്തിൻറെ പൂജ ഇന്ന് രാവിലെ കണ്ണൂർ എസ് .എൻ .കോളേജിൽ വച്ച് നടന്നു. ചിത്രത്തിൻറെ നിർമാതാക്കളായ രാജേഷ് എ വൺ, പ്രിയേഷ് സൽക്കാര, ഗോവിന്ദൻ, സംവിധായകരായ വിജേഷ് ചെമ്പിലോട്, റിഷി സുരേഷ് എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഗോവിന്ദനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. ചലച്ചിത്രതാരം ശിവജി ഗുരുവായൂർ ആദ്യ ക്ലാപ്പ് അടിച്ച് സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചു. സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ് എന്നിവർ പ്രാധാന കഥാപാത്രങ്ങളാകുന്ന വിജീഷ് ചെമ്പിലോടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത് വിജീഷ് ചെമ്പിലോടാണ്. ഛായാഗ്രഹണം പ്രമോദ് കെ പിള്ളയും എഡിറ്റിംഗ് താഹിർ ഹംസയും നിർവഹിക്കുന്നു. ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ടി.എസ്. ഓജെ കല: നിതീഷ് ചന്ദ്രൻ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാന രചന : സുഹൈൽ കോയ വസ്ത്രാലങ്കാരം: ആര്യ രാജ് ജി, പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്,ചീഫ് അസോ : ഡയറക്ടർമാർ : അഖിൽ സി തിലകൻ - സിസി,അസോ:സംവിധായകർ: അലോക് റാവ്യ - വാസുദേവൻ വി.യു, സ്റ്റിൽസ്: നിതിൻ,അസി: ഡയറക്ടർമാർ: സൂര്യജ ഉഷാ മോഹൻ, തമീം സെയ്ത് & ബിബിൻ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ, PRO ;  മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ്, ഡിസൈനുകൾ: അർടാഡോ എന്നിവരാണ് അണിയറയിൽ.

No comments:

Powered by Blogger.