ദിലീപിനെ നായകനാക്കി ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുകയും സിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്യുകയും ചിത്രത്തിൻ്റെ പൂജ നടന്നു.
 ദിലീപ് നായകനാകുന്ന 150-മത്തെ ചിത്രം നവാഗതനായ ബിൻ്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്നു. മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജയും സ്വിച്ചോണും നടന്നു. 


ഒരു ഫാമിലി എൻ്റെർടെയിനറായ ഈ ചിത്രത്തിൽ സിദ്ദിഖ് , ധ്യാൻ ശ്രീനിവാസൻ ,  ബിന്ദു പണിക്കർ , മഞ്ജു പിള്ള , ജോണി ആൻ്റണി ജോസ് കുട്ടി എന്നിവർ അഭിനയിക്കുന്നു. 


ബി. ഉണ്ണികൃഷ്ണൻ , സിബി മലയിൽ , സിദ്ദിഖ് , എം. രഞ്ജിത് , സിയാദ് കോക്കർ , എബ്രഹാം മാത്യു, ഷീലു എബ്രഹാം , അനിൽ തോമസ് , ജോർജ്ജ് സെബാസ്റ്റ്യൻ , ജിബു ജേക്കബ് , ബിൻ്റോ ജോസഫിൻ്റെ മാതാപിതാക്കൾ എന്നിവർ ഭദ്രദീപം തെളിയിച്ചു. 

ബെനിറ്റ ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോണും , എബ്രഹാം മാത്യു, ഷീലു എബ്രഹാം എന്നിവർ ക്ലാപ്പും നിർവ്വഹിച്ചു. 


രചന ഷാരീസ് മുഹമ്മദും, സംഗീതം സനൽ ദേവും , ഛായാഗ്രഹണം രണദിവെയും , എഡിറ്റിംഗ് സാഗർ ദാസും , ശബ്ദ ലേഖനം വിഷ്ണു ഗോവിന്ദും , അഖിൽ രാജ് ചിറയിൽ കലാ സംവിധാനവും , കോസ്റ്റ്യൂം സമീറ സനീഷും , മേക്കപ്പ് റഹിം കൊടുങ്ങല്ലുരും നിർവ്വഹിക്കുന്നു . സന്തോഷ് കൃഷ്ണൻ ലൈൻ പ്രൊഡ്യൂസറും, ജസ്റ്റിൻ സ്റ്റീഫൻ കോ - പ്രൊഡ്യൂസറുമാണ് .


ഉപാചാര പൂർവ്വം ഗുണ്ട , നെയ്മർ , ജനഗണമന , മലയാളി From India എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി സിൻ്റോ സ്റ്റീഫൻ പ്രവർത്തിച്ചിട്ടുണ്ട്.


സലിം പി . ചാക്കോ .

No comments:

Powered by Blogger.