പ്രശ്സത ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ ( 66) അന്തരിച്ചു.

പ്രശ്സ്ത ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര അക്കാഡമി മുൻ വൈസ് ചെയർമാനുമായിരുന്ന ഗാന്ധിമതി ബാലൻ ( 66 ) അന്തരിച്ചു.അസുഖത്തെ തുടർന്ന് തിരുവനന്തപുരം കിംസ് അശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.


ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത " ഇത്തിരി നേരം ഒത്തിരി കാര്യം "  എന്ന സിനിമയിലൂടെ നിർമാണ രംഗത്ത് എത്തിയ ഗാന്ധിമതി ബാലൻ പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടി പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങി 30ൽ പരം സിനിമകളുടെ നിർമാണവും വിതരണവും നടത്തി. പത്തനംതിട്ട ജില്ലയിലെ  ഇലന്തൂർ സ്വദേശിയാണ് ' പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗവുമാണ് .


സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയഅദ്ദേഹംതിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്തായിരുന്നു ബാലൻ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.


മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായഅമ്മരൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ കൂടിയായിരുന്നു ഗാന്ധിമതി ബാലൻ.


ചലച്ചിത്ര മേഖല കൂടാതെ സാഹിത്യ , സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യം ആയിരുന്നു ബാലൻ . പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് , അതിൽ വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. റോട്ടറി ഉൾപ്പടെ നിരവധി സാമൂഹിക മേഖലകളിൽ പ്രവർത്തിച്ച ബാലൻ വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. തിരുവനന്തപുരം വഴുതക്കാട് ആർടെക്ക് മീനാക്ഷിയിലായിരുന്നു താമസം.


ഭാര്യ - അനിത ബാലൻ.മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ(മാനേജിങ് പാർട്ണർ - മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) .മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).


പ്രശ്സത ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലൻ്റെ നിര്യാണത്തിൽ സംവിധായകരായ  ബ്ലെസി , ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ  അനുശോചനം രേഖപ്പെടുത്തി .


അന്തരിച്ച ഗാന്ധിമതിബാലൻ്റെ ഭൗതിക ശരീരം ഇന്ന് കിംസ് ഹോസ്പിറ്റലിലുള്ള മോർച്ചറിയിൽ * സൂക്ഷിച്ചിരിക്കുന്നതും നാളെ (11. 4. 2024, വ്യാഴാഴ്ച) രാവിലെ 9 മണിയോടെ വഴുതക്കാട്ടുള്ള വസതിയിൽ എത്തിക്കുന്നതും തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ അയ്യങ്കാളി ഹാളിൽ (വി.ജെ.ടി ഹാൾ) പൊതു ദർശനം. വൈകുന്നേരം 5 മണിക്കു് തൈക്കാട് ശാന്തി കവാടത്തിൽ സംസ്ക്കാര ചടങ്ങുകളും നടക്കും .

No comments:

Powered by Blogger.