വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം : "വീര ധീര ശൂരൻ".


 


വിക്രത്തിന്റെ പിറന്നാൾ ദിനത്തിൽ ചിയാൻ 62 ന്റെ തീപ്പൊരി ടൈറ്റിൽ പ്രഖ്യാപനം :  "വീര ധീര ശൂരൻ". 


പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട്‌ ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർ കാത്തിരുന്ന ആ പ്രഖ്യാപനം എത്തി. "വീര ധീര ശൂരൻ" എന്നാണ് എസ്.യു. അരുൺ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് . മൂന്നു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന്റെ ടൈറ്റിൽ ടീസർപുറത്തുവന്ന്മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ ദൃശ്യങ്ങൾ. വിക്രത്തിന്റെ അൻപത്തി എട്ടാമത് പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് പ്രമുഖ നിർമ്മാതാക്കളായ എച്ച്. ആർ. പിക്‌ചേഴ്‌സിന്റെ ഈ വമ്പൻ പ്രഖ്യാപനം നടന്നത്. 


എസ് ജെ സൂര്യ, മലയാളി താരം സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി കലാകാരന്മാർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്.  സാര്‍പ്പട്ട പരമ്പരൈ ഫെയിം ദുഷാര വിജയനാണ്  നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാൻ 62വിനെ കൂടുതൽ മികവുറ്റതാക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ എഡിറ്റർ പ്രസന്ന.ജി.കെയും ആർട്ട് ഡയറക്ഷൻ സി.എസ്. ബാലചന്ദറും നിർവഹിക്കുന്നു. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 21ന് മധുരയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.പി.ആര്‍.ഓ പ്രതീഷ് ശേഖര്‍.https://youtu.be/0utMPC7YxDM?si=NwejAWojZmiSL_DW

No comments:

Powered by Blogger.