രജപുത്ര - മോഹൻലാൽ- തരുൺ മൂർത്തി ചിത്രത്തിൽ ശോഭന നായിക. എപ്രിൽ 22ന് ചിത്രീകരണം തുടങ്ങും .രജപുത്ര - മോഹൻലാൽ- തരുൺ മൂർത്തി ചിത്രത്തിൽ ശോഭന നായിക. എപ്രിൽ 22ന് ചിത്രീകരണം തുടങ്ങും .


മലയാള സിനിമയിലെ ഏറെ ആകർഷക കൂട്ടുകെട്ടായിരുന്നു മോഹൻലാൽ - ശോഭനയുടേത്.ഏറെ ഇടവേളക്കുശേഷം വീണ്ടും ഈ കൂട്ടുകെട്ട് കടന്നു വരുന്നു.


മോഹൻലാലിനെ നായകനാക്കി രജപുത്ര വിഷ്യൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ശോഭന നായികയായി എത്തുന്നത്.


സുരേഷ് ഗോപി, ദുൽക്കർ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരന്മാരെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ശോഭനയുടേതായി എത്തിയ കഴിഞ്ഞ ചിത്രം.


മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പംപുതുമുഖങ്ങൾക്കും പ്രാധാന്യമുള്ള ചിത്രമാണിത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്ര ത്തിന് തൊണ്ണൂറു ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ഏപ്രിൽ ഇരുപത്തിരണ്ടിന് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.