പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ സച്ചിനും റീനുവും 2025ൽ വീണ്ടും എത്തും . പ്രേമലു രണ്ടാം ഭാഗം ഗിരീഷ് എ.ഡി പ്രഖ്യാപിച്ചു .


 


കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷവേളയിൽ സംവിധായകൻ ഗിരീഷ് എ.ഡി " പ്രേമലു 2 " രണ്ടാം ഭാഗം പ്രഖ്യാപിച്ചു.


സച്ചിനും റീനുവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ 2025ൽ തിയേറ്ററുകളിൽ എത്തും . ഭാവന സ്റ്റുഡിയോസ് തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഗിരീഷ് എ.ഡി പറഞ്ഞു.


തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് " പ്രേമലു " .

No comments:

Powered by Blogger.