കലാലയ പശ്ചാത്തലത്തിൽ വ്യത്യസ്ത പ്രമേയവുമായി " റിബൽ " .


 

Director :
Nikesh R.S


Genre :
Political Drama .


Platform :  
Theatre.


Language : 
Tamil .


Time : 
141 minutes 9 seconds


Rating : 3.5 / 5 .


Saleem P. Chacko .
CpK DesK .


ജി.വി പ്രകാശ്കുമാർ , മമിത ബൈജു എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നികേഷ് ആർ.എസ് രചനയും  സംവിധാനവും നിർവ്വഹിച്ച "റിബൽ  "  തിയേറ്ററുകളിൽ എത്തി .


മൂന്നാർ ടീ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മക്കൾ പാലക്കാട് സർക്കാർ ചിറ്റൂർ കോളേജിൽ വിദ്യാഭ്യാസത്തിന് പോകാൻ നിർബ്ബന്ധിതരാവുന്നു . ആ കോളേജിൽ കെ.എസ്.ക്യൂ , എസ്. എഫ് .വൈ എന്നി വിദ്യാർത്ഥി സംഘടനകളാണ് ഉള്ളത്.  ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥികളായ കതിരേശനും , ശെൽവരാജും റാഗിംഗിന് ഇരയാവുന്നു . തുടർന്ന് ഓണാഘോഷ ദിവസം വീണ്ടും പ്രശ്നങ്ങൾ ഉണ്ടാവുന്നു. ശെൽവരാജ് കൊല്ലപ്പെടുന്നു. ഇതേ തുടർന്ന് ടി.എസ്.പി എന്ന വിദ്യാർത്ഥി സംഘടന തമിഴ് വിദ്യാർത്ഥികൾ രൂപികരിക്കുന്നു .തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം 


വെങ്കിടേഷ് വി.പി , ആദിത്യ ഭാസ്കർ , കരുണാസ് , തമിൾ മണി ഡി , ആതിര , ഷാലു റഹിം , സുബ്രമണ്യൻ ശിവ , കല്ലൂരി വിനോദ്, ചെമ്പിൻ അശോകൻ , ഇർഷാദ് , രാജേഷ് ശർമ്മ, ജെയ്സ്  ജോസ് എന്നിവർ   ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 


അരുൺകൃഷ്ണ രാധാകൃഷ്ണൻ ഛായാഗ്രഹണവും , ജി.വി. പ്രകാശ്കുമാർ സംഗീതവും , വെട്രി കൃഷ്ണൻ എഡിറ്റിംഗും , പപ്പനാട് സി. കൃഷ്ണകുമാർ കലാസംവിധാനവും നിർവ്വഹിക്കുന്നു .കെ. ഇ ഗണവേൽ രാജ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നു. E4 എൻ്റെർടെയ്ൻമെൻ്റാണ് ഈ ചിത്രം  കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. 


ഗാനങ്ങൾ സിനിമയുടെ മുഖ്യ ആകർഷണമാണ് . തമിഴ് സിനിമയാണെങ്കിലും മലയാളമാണ്  കൂടുതൽ ഉപയോഗിച്ചിരിക്കുന്നത് . മലയാളതാരങ്ങളുംഅഭിനയിച്ചിരിക്കുന്ന ഈ സിനിമയിൽ  രാഷ്ടീയം തന്നെയാണ് പ്രധാന പ്രമേയം. No comments:

Powered by Blogger.