തങ്കമണി : സത്യത്തിന് ഒരു അടിക്കുറിപ്പ് .





Director : 

Ratheesh Reghunandan.



Genre :

Drama ,Thriller . 


Platform :  

Theatre.


Language : 

Malayalam  


Time : 

155minutes 49 Seconds.



Rating : 3.75 / 5 .



Saleem P. Chacko .

CpK desK



സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിച്ച് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ദിലീപിന്റെ  നൂറ്റിനാൽപ്പത്തിയെട്ടാമത്തെ ചിത്രമാണ് "തങ്കമണി" .


1986 ഒക്ടോബർ 21ന് തങ്കമണിയിൽ നടന്ന ഹൈലൈറ്റ് ബസ് തടയലും ഇതേ തുടർന്ന് ആ ഗ്രാമത്തിൽ  പോലീസ് നടത്തിയ നരനായാട്ടുമാണ് സിനിമയുടെപ്രമേയം.ആക്കാലയളവിൽ കട്ടപ്പന - തങ്കമണി റൂട്ടിൽ ഓടിയിരുന്ന ഹൈലൈറ്റ് ബസുകൾ പാറമട എന്ന സ്ഥലത്ത് യാത്രക്കാരെ ഇറക്കിവിടുമായിരുന്നു . തങ്കമണിയിൽ ബസ്പോകുമായിരുന്നില്ല . ഇത് പലപ്പോഴും  സംഘർഷത്തിൽ കലാശിച്ചിരുന്നു. ഈ ബസ് തങ്കമണിയിലെ നാട്ടുകാർ തങ്കമണിയിൽ എത്തിച്ചു. ബസ് തിരികെ കൊണ്ടുപോകാൻ  പോലീസ് ശ്രമിച്ചു. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പോലീസ് വെടിവെയ്പ്പ് നടത്തുകയും ചെയ്തു. വീണ്ടും രാത്രിയിൽ പോലീസ് നാട്ടുകാരെ വീടുകളിൽ കയറി ആക്രമിച്ചു .


1987ലെ നിയമ തിരഞ്ഞെടുപ്പ് വേളയിൽ കരുണാകരൻ  സർക്കാരിന് എതിരെആയുധമാക്കിപ്രതിപക്ഷകക്ഷികൾ . തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടു .പോലീസ് നരയാട്ടിൽ തകർന്ന അബേൽ ജോഷ്വാ മാത്തൻ്റെ കഥയാണ് സിനിമ പറയുന്നത്.സൗദി അറേബ്യയിൽ നിന്ന് നാട്ടിൽ എത്തിയ അബേൽ തിരികെ സൗദിയിലേക്ക്പോകുന്നതിൻ്റെ തലേദിവസമാണ് തങ്കമണിയിൽ ഈ സംഭവങ്ങൾ നടക്കുന്നത്.തങ്കമണി എന്ന പേര് പോലും കുട്ടികൾക്ക് ഇടാൻ പോലും ആളുകൾ ആക്കാലത്ത് തയ്യാറായില്ല . കേരള ചരിത്രത്തിൻ്റെ തീരാകളങ്കമാണ് തങ്കമണി സംഭവം .


ദിലീപ് ( അബേൽ ജോഷ്യാ മാത്തൻ ) നീത പിള്ള ( അനിത അബേൽ ), കോട്ടയം രമേഷ് ( സഖാവ് വരദരാജൻ ) ,പ്രണിത സുഭാഷ് ( അർപ്പിതനാഥ് I.P.S ) , സ്മിനു ( ലില്ലി ) , സിദ്ദിഖ് ( പത്രപ്രവർത്തകൻ ജോർജ്ജ് പെരുവന്താനം ) ,സന്തോഷ് കീഴാറ്റൂർ ( നിതിൻ പണിക്കർ ) , ശിവകാമി ( ലിസി ) ,സമ്പത്ത് റാം ( ഈപ്പൻ മറ്റക്കാവൻ ) , അസീസ് നെടുമങ്ങാട് ( തങ്കച്ചൻ ) , മാളവിക മേനോൻ ( റാഹേൽ ) , മേജർ രവി ( ഉറുമീസ് തരകൻ ) , അജ്മൽ അമീർ ( റോബിൻ പോൾ I .P.S) , അംബിക മോഹൻ ( ചക്കരയമ്മച്ചി ), രമ്യാ പണിക്കർ  ( റോഷ്നി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മേഴ്സി എന്ന കഥാപാത്രമായി അതിഥി താരമായി ദുർഗ്ഗാ കൃഷ്ണയും വേഷമിടുന്നു. 


ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, ഗാനരചന-ബി ടി അനിൽ കുമാർ,സംഗീതം-വില്യം ഫ്രാൻസിസ്,എക്‌സിക്യൂട്ടീവ്  പ്രൊഡ്യൂസർ-സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ- സജിത് കൃഷ്ണ,പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത',സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ,മിക്സിംഗ് -ശ്രീജേഷ് നായർ,കലാസംവിധാനം-മനു ജഗത്,മേക്കപ്പ്-റോഷൻ,കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്-രാജശേഖർ,സ്റ്റൺ ശിവ,സുപ്രീം സുന്ദർ,മാഫിയ ശശി,പ്രോജക്ട് ഹെഡ്- സുമിത്ത് ബി പിചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്,സ്റ്റിൽസ്-ശാലു പേയാട്,ഡിസൈൻ-അഡ്സോഫ്ആഡ്സ്,വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.