'കാർത്തികേയ 3' വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ.'കാർത്തികേയ 3' വരുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് നിഖിൽ; ഷൂട്ടിങ്ങ് ഉടൻ.


തെലുങ്ക്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ കാർത്തികേയ 2 ലൂടെ നിഖിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് പ്രശസ്തി നേടിയിരുന്നു. അതിനുശേഷം, പ്രേക്ഷകർ കാർത്തികേയ 3യുടെ അപ്‌ഡേറ്റുകൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കാർത്തികേയ 3യെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് നിഖിൽ.


സാഹസികത നിറഞ്ഞ ഈ ത്രില്ലർ ചിത്രത്തിന്റെ മൂന്നാം ഫ്രാഞ്ചൈസിയുടെ തിരക്കഥാ ജോലികൾ ഉടൻ ആരംഭിക്കുന്ന തിരക്കിലാണ് സംവിധായകൻ ചന്തു മൊണ്ടേറ്റി.


"പുതിയ സാഹസിക കഥകൾക്കായി ഡോ. കാർത്തികേയ തിരയുന്നു..ഉടൻ" ഇതായിരുന്നു നിഖിലിന്റെ വാക്കുകൾ. കാർത്തികേയ 3 ഒരു വലിയ ചിത്രമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം. പി ആർ ഒ - ശബരി

No comments:

Powered by Blogger.