മികച്ച സ്പോർട്സ് ത്രില്ലറാണ് " CRAKK - JEETEGAA TOH JIYEGAA ".
Director :

Aditya Datt 


Genre :

Sports Action Thriller.


Platform :  

Theatre.


Language : 

Hindi 


Time : 

154 minutes


Rating : 3.75 / 5 .വിദ്യുത് ജംവാളിൻ്റെ നായകനാക്കി ആദിത്യ ദത്ത് സഹരചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് "CRAKK - JEETEGAA TOH JIYEGAA ".


മുംബൈയിലെ ചേരി നിവാസിയായ സിദ്ധാർത്ഥ് സിദ്ധു തൻ്റെ നഷ്ടപ്പെട്ട അനുജനെ തേടി ദേവ് നയിക്കുന്ന ഭൂഗർഭ അതിജീവന കായിക മൽസരമായ " മൈദാനിൽ എത്തുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. 


സിദ്ധാർത്ഥ് സിദുവായി വിദ്യൂത് ജംവാളും , ദേവയായി അർജുൻ രാംപാലും , ആലിയയായി നോറ ഫത്തേഹിയും , പട്രീഷ്യ നൊവാക്കായി എമി ജാക്സണും വേഷമിടുന്നു. രാജേന്ദ്ര ശിസാത് കേട്ട് , ശലക പവാർ , അങ്കിത് മോഹൻ , ബിജയ് അനന്ദ് , ജാമി ലിവർ , മൈക്കൽ ഒവുസു , കൈലാഷ് പാൽ , അതിഥി താരങ്ങളായി പൂജ സാവന്ത് , രുക്മിണി മൈത്ര എം.സി സ്ക്വയർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ആക്ഷൻ ഹീറോ സ്പോട്സ് ആക്ഷൻ ചിത്രമായ ഈ സിനിമ വിദ്യുത്ജംവാൾ നിർമ്മിച്ചിരിക്കുന്നു. മാർക്ക് ഹാമിൽട്ടൺ ഛായാഗ്രഹണവും , സന്ദീപ് കുറുപ്പ് എഡിറ്റിംഗും, വിക്രം മോൺട്രോസ് പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു.


വ്യത്യസ്തയുള്ള ചിത്രം . മികച്ച ആക്ഷൻ സീനുകൾ . വിദ്യൂത് ,രാംപാൽ എന്നിവരുടെ അഭിനയം ഗംഭീരം . മികച്ച സംവിധാനം .സ്പോർട്സ് ഇഷ്ടപ്പെടുന്നവർക്ക് ഈ സിനിമ ഇഷ്ടപ്പെടും .


No comments:

Powered by Blogger.