പ്രാവിൻകൂട് ഷാപ്പുമായി അൻവർ റഷീദ്; ബേസിലും സൗബിനും താരങ്ങൾ.പ്രാവിൻകൂട് ഷാപ്പുമായി അൻവർ റഷീദ്; ബേസിലും സൗബിനും താരങ്ങൾ.


അൻവർ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'പ്രാവിൻ കൂട് ഷാപ്പ്' എന്ന ചിത്രം ഏറണാകുളത്തും തൃശൂരുമായി ചിത്രീകരണം ആരംഭിച്ചു.


സൗബിൻ ഷാഹിർ, ബേസിൽ ജോസ‌ഫ്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ചാന്ദ്‌നീ ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, (പ്രതാപൻ കെ.എസ്.തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


മഞ്ഞുമ്മൽ ബോയ്‌സിന്റെ വലിയ വിജയത്തിനു ശേഷ൦ ഷൈജു ഖാലിദാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.ഡാര്‍ക്ക്‌ ഹ്യൂമര്‍ ശൈലിയിലുള്ള 'പ്രാവിന്‍ കൂട് ഷാപ്പി'നുവേണ്ടി തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീതം ഒരുക്കുന്നു.


വരികള്‍ - മു.രി,പ്രൊഡക്ഷന്‍ ഡിസൈനർ - ഗോകുല്‍ ദാസ്എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അബ്രു സൈമണ്‍,ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എ.ആര്‍ അന്‍സാര്‍,കോസ്റ്റ്യൂംസ്- സമീറ സനീഷ്,മേക്കപ്പ് - റോണക്സ്‌ സേവ്യർ,ആക്ഷൻ - കലൈ മാസ്റ്റർ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിജു തോമസ്‌,സ്റ്റില്‍സ് - രോഹിത് കെ സുരേഷ്,ഡിസൈന്‍സ് - ഏസ്തെറ്റിക്ക് കുഞ്ഞമ്മ.


ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന 'ആവേശ'ത്തിനു ശേഷം A&A എന്റര്‍ടൈന്‍മെന്റ്സ് ആണ് 'പ്രാവിന്‍ കൂട്ഷാപ്പ്'പ്രദര്‍ശനത്തിനെത്തിക്കുന്നത്.


പിആര്‍ഒ: ആതിര ദില്‍ജിത്ത്.

No comments:

Powered by Blogger.