മാസ് ഗെറ്റപ്പിൽ ജയം രവി 'സൈറൻ' ട്രെയിലർ പുറത്തിറങ്ങി .മാസ് ഗെറ്റപ്പിൽ ജയം രവി 'സൈറൻ' ട്രെയിലർ പുറത്തിറങ്ങി .


https://youtu.be/ATmYzgRQphU?si=3IsTdx2aNF5CBpex


ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തിൽ ജയം രവി, കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'സൈറൻ' ട്രെയിലർ റിലീസായി. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിൽ ജയം രവി എത്തുന്നു. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ മാസ് പരിവേഷത്തിൽ ജയം രവി തകർത്തടുകയാണ് ട്രെയിലറിൽ. എസ്എംകെ റിലീസ് കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.


ട്രെയിലറിന്റെ ആദ്യാവസാനം ത്രില്ലർ സ്വഭാവം നിറഞ്ഞ് നിൽക്കുന്നു. അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നതെന്നുള്ള ആകാംഷ പ്രേക്ഷകരിലേക്ക് ജനിപ്പിക്കുന്ന തരത്തിൽ ട്രെയിലർ പിടിച്ചിരുത്തുന്നു. ചിത്രത്തിലെ ആദ്യ ലിറിക്കൽ ഗാനവും ടീസറും ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. പോലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ റൂബെൻ എഡിറ്റർ കുപ്പായം അണിയുന്നു. 


ഫെബ്രുവരി 16 ന് ചിത്രം തീയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡി ഒ പി - സെൽവ കുമാർ, ബിജിഎം - സാം സി എസ് , പ്രൊഡക്ഷൻ ഡിസൈനർ - കതിർ കെ, ആർട്ട് ഡയറക്ടർ - ശക്തി വെങ്കടരാജ്‌, സ്റ്റണ്ട് - ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രാഫി - ബ്രിന്ദ , എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ഒമാർ, പി ആർ ഒ - ശബരി

No comments:

Powered by Blogger.