ഗിരീഷ് ഏ.ഡിയുടെ " പ്രേമലു " ചിരിപ്പൂരം തീർക്കുന്നു. മികച്ച അഭിനയവുമായി നസ്‌ലിൻ , മമിത ബൈജു .


 

Director        :

Gireesh A.D


Genre            :

Love Comedy Drama .


Platform       :  Theatre.


Language     :  Malayalam 


Time              : 

155 minutes 58 Seconds .


Rating            :   ⭐⭐⭐⭐  / 5 .


Saleem P. Chacko.

CpK DesK.


നസ് ലിൻ , മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന റോമാൻ്റിക്ക് കോമഡി ചിത്രമാണ്  " പ്രേമലു " .


യു.കെയിൽ പോകാൻ തയ്യാറെടുക്കുന്ന യുവാവാണ് സച്ചിൻ സന്തോഷ് . ഹൈദരാബാദിൽ എത്തിയ സച്ചിൻ,  റീനു എന്ന പെൺക്കുട്ടിയെ കണ്ടുമുട്ടുന്നു. അവളോട് തോന്നിയ പ്രണയം നേടിയെടുക്കാൻ സച്ചിൻ നടത്തുന്ന ശ്രമങ്ങൾ കോമഡി പശ്ചാത്തലത്തിൽ അണിച്ചെരുക്കുകയാണ് ഗിരീഷ് എ.ഡി .അന്യ സംസ്ഥാനങ്ങളിൽ ഉദ്യോഗം തേടി എത്തുന്ന യുവതി യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ തമാശ രൂപേണ അവതരിപ്പിച്ചിരിക്കുന്നത് ശ്രദ്ധേയം .


ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ, കെ .എസ് പ്രസാദ് എന്നിവരാണ് ഈ  ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.


തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന  ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്  "പ്രേമലു " .ഗിരീഷ്‌ എ . ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


ചിത്രത്തിന്റെ ക്യാമറ അജ്മൽ സാബു, എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം വിനോദ് രവീന്ദ്രൻ ,കോസ്റ്റ്യൂം ഡിസൈൻസ് ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് റോണക്സ് സേവ്യർ, ലിറിക്സ് സുഹൈൽ കോയ, ആക്ഷൻ ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ സേവ്യർ റീചാർഡ് ,  വി എഫ് എക്സ് - എഗ് വൈറ്റ് വിഎഫ്എക്സ്,  ഡി ഐ - കളർ പ്ലാനറ്റ് സ്റ്റുഡിയോസ്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ് ,പിആര്‍ഒ: ആതിര ദില്‍ജിത്ത് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


നസ് ലിൻ , മമിത ബൈജു ഉൾപ്പെടെയുള്ള താരങ്ങളുടെ ശ്രദ്ധേയമായ അഭിനയം  സിനിമയ്ക്ക് മുഖ്യ ആകർഷണമാണ്. കോമഡിയിലുടെ മറ്റൊരു വർണ്ണ കാഴ്ച ഒരുക്കിയിരിക്കുകയാണ് . യുവതി യുവാക്കൾ മാത്രമല്ല എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് " പ്രേമലു " അവതരിപ്പിച്ചിരിക്കുന്നത്.

No comments:

Powered by Blogger.