പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി 'ബൈരി പാർട്ട്-1' ! ട്രെയിലർ പുറത്തിറങ്ങി..

 


പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി 'ബൈരി പാർട്ട്-1' ! ട്രെയിലർ പുറത്തിറങ്ങി..


https://youtu.be/_lhB_xwFzuk?si=gt5Yq1OOu9y7Wk87


പ്രാവ് ഓട്ടമത്സരം പ്രമേയമാക്കി ഒരുങ്ങുന്ന 'ബൈരി പാർട്ട്-1'ൻ്റെ ട്രെയിലർ റിലീസ് ചെയ്തു. സയ്യിദ് മജീദ്, മേഘ്‌ന എലൻ, വിജി ശേഖർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോൺ ഗ്ലാഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡികെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വി ദുരൈരാജാണ് നിർമ്മിക്കുന്നത്. ബൈരി ശക്തിവേലൻ്റെ ശക്തി ഫിലിം ഫാക്ടറി തിയേറ്റർ റിലീസ് ചെയ്യുന്ന ചിത്രം ഡ്രീം ബി​ഗ് ഫിലീംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെക്കൻ തമിഴ്‌നാടിൻ്റെ പശ്ചാത്തലത്തിൽ, തലമുറകളായി തുടരുന്ന പ്രാവ് ഓട്ടത്തിൽ യുവാക്കൾ എങ്ങനെ പങ്കെടുക്കുന്നുവെന്നും ഓട്ടത്തിന് പക്ഷികളെ ഒരുക്കുമ്പോൾ അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തിൽ ​ദൃശ്യാവിഷ്ക്കരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ സൗബിൻ, ഇനിയ, ജി വി പ്രകാശ് കുമാർ എന്നിവർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. 


സംവിധായകൻ ജോൺ ഗ്ലാഡിയുടെ വാക്കുകൾ, "'ബൈരി' എന്നാൽ പരുന്ത് എന്നാണർത്ഥം. ഈ പേര് കഥക്ക് ചേരുന്നു എന്ന് തോന്നിയതുകൊണ്ടാണ് അത് തിരഞ്ഞെടുത്തത്. റേസിംഗ് പ്രാവ് വളർത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാൾ 30 പ്രാവുകളെ വളർത്തിയാൽ, 3 പ്രാവുകൾ മാത്രമാണ് ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നത്, ബൈരി ബാക്കിയുള്ള പ്രാവുകളെ കൊല്ലുന്നു. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകൾക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാൻ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ. പ്രാവ് ഓട്ടം മാത്രമല്ല, അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം കൂടി ചിത്രം പറയുന്നുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായ ഗവേഷണം നടത്തിയ ശേഷമാണ് ഞാൻ സിനിമ ഒരുക്കിയത്."


യഥാർത്ഥ ജീവിതത്തിലെ പ്രാവ് ഓട്ടക്കാരാണ് ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇവർക്ക് പുറമെ ജോൺ ഗ്ലാഡി, രമേഷ് അറുമുഖം, വിനു, ശരണ്യ രവിചന്ദ്രൻ, കാർത്തിക് പ്രസന്ന, ദിനേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'തടം' ഫെയിം അരുൺ രാജാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്. കാർത്തിക് നേത, മോഹൻ രാജൻ, പൊൻ മനോബൻ എന്നിവരുടെതാണ് വരികൾ.ഛായാഗ്രഹണം: എ വി വസന്ത കുമാർ, ചിത്രസംയോജനം: ആർ എസ് സതീഷ് കുമാർ, പിആർഒ: ശബരി.

No comments:

Powered by Blogger.