നിലത്ത് കിടന്നുരുണ്ട് ജോർജ്ജ് കോരയും, ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി; തോൽവി എഫ്സിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് .




നിലത്ത് കിടന്നുരുണ്ട്  ജോർജ്ജ് കോരയും, ഷറഫുദ്ദീനും, ഞെട്ടിത്തരിച്ച് ജോണി ആന്റണി; തോൽവി എഫ്സിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് .


രസകരമായ കുടുംബകഥയുമായി തിയേറ്ററുകളിലെത്താൻ തയാറെടുപ്പ് നടത്തുന്ന തോൽവി എഫ്സിയിലെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്. കോമഡി ഡ്രാമ ജോണറിലാണ് സിനിമ എത്തുന്നതെന്ന സൂചന കൂടുതൽ ഉറപ്പിക്കാവുന്ന തരത്തിലുള്ള പോസ്റ്ററാണ്പുറത്തിറങ്ങിയിരിക്കുന്നത്.ഷറഫുദ്ദീനും ജോണിആന്റണിയും  ജോർജ്ജ് കോരയുമാണ്  പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


ജോർജ് കോരയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ഇതിനകം വേറിട്ട പോസ്റ്ററുകളുമായി പ്രേക്ഷകരുടെ മനം കവർന്നിട്ടുണ്ട്. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നതും സോഷ്യൽമീഡിയയിലടക്കം ഏറെ സ്വീകാര്യത നേടിയിരുന്നു. ജോർജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ ‘തോൽവി എഫ്‌സി’യുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കുരുവിളയുടെ ഇളയമകൻറെ വേഷത്തിൽ എത്തിയിരിക്കുന്നതും ജോർജ്ജ് കോരയാണ്.


പ്രേക്ഷകരേവരും ഏറ്റെടുത്ത ‘തിരികെ’ എന്ന സിനിമയുടെ സംവിധായകരിൽ ഒരാളായിരുന്ന ജോർജ് കോര നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയുടെ എഴുത്തുകാരിൽ ഒരാളുകൂടിയാണ്. അഭിനേതാവെന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ അദ്ദേഹം ‘പ്രേമം’, ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’, ‘ജാനകി ജാനെ’ ഉൾപ്പടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുമുണ്ട്.


മീനാക്ഷി രവീന്ദ്രൻ, ആശ മഠത്തിൽ, ജിനു ബെൻ, രഞ്ജിത്ത് ശേഖർ, ബാലരങ്ങളായ എവിൻ, കെവിൻ എന്നിവരാണ് ‘തോൽവി എഫ്‍സി’യിൽ മറ്റ്പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. ‘തിരികെ’ എന്ന ചിത്രത്തിന് ശേഷം നേഷൻ വൈഡ് പിക്‌ചേഴ്‌സിൻറെ ബാനറിൽ എബ്രഹാം ജോസഫ് ആണ് ‘തോൽവി എഫ്‌സി’യുടെ നിർമാണം. ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ്‌ മന്നത്താനിൽഎന്നിവരാണ്ചിത്രത്തിൻെറ സഹ നിർമാതാക്കൾ.


ഛായാഗ്രഹണം: ശ്യാമപ്രകാശ് എംഎസ്, എഡിറ്റ‍‍ർ, പോസ്റ്റ്‌ പ്രൊഡക്ഷൻ ഡയറക്ടർ‍: ലാൽ കൃഷ്‌ണ, ലൈൻ പ്രൊഡ്യൂസർ: പ്രണവ് പി പിള്ള, പശ്ചാത്തല സംഗീതം: സിബി മാത്യു അലക്സ്,  പാട്ടുകൾ ഒരുക്കുന്നത് വിഷ്‌ണു വർമ, കാർത്തിക് കൃഷ്‌ണൻ, സിജിൻ തോമസ് എന്നിവരാണ്. സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, സൗണ്ട് മിക്സ്: ആനന്ദ് രാമചന്ദ്രൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം ഡിസൈന‍ർ: ഗായത്രി കിഷോർ, പ്രൊഡക്ഷൻ കൺട്രോളർ: ജെപി മണക്കാട്, മേക്കപ്പ്: രഞ്ജു കോലഞ്ചേരി, കളറിസ്റ്റ്: ജോയ്നർ‍ തോമസ്, വിഎഫ്എക്സ്: സ്റ്റുഡിയോമാക്രി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീകാന്ത് മോഹൻ, ഗാനരചന: വിനായക് ശശികുമാർ, കാർ‍ത്തിക് കൃഷ്ണൻ, റിജിൻ ദേവസ്യ, ആലാപനം: വിനീത് ശ്രീനിവാസൻ, കാർത്തിക് കൃഷ്ണൻ, സൂരജ് സന്തോഷ്, സ്റ്റിൽസ്: അമൽ സി സദർ, വിതരണം: സെൻട്രൽ പിക്ചേഴ്സ്, പിആർഒ: ഹെയ്ൻസ്, ഡിസൈൻസ്: മക്ഗഫിൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ്.

No comments:

Powered by Blogger.