" ഗന്ധർവ്വ jr " വരുന്നു.


 


" ഗന്ധർവ്വ jr " വരുന്നു.


യുവതാരം ഉണ്ണിമുകുന്ദന്റെ പിറന്നാളിനോടനുബന്ധിച്ച് ആറ് ഭാഷകളില്‍ "വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ഫിക്ഷണൽ വേൾഡ് അവതരിപ്പിക്കുകയാണ്ലി റ്റിൽ ബിഗ് ഫിലിംസ്. പതിവ് ഗന്ധർവ്വസങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന"ഗന്ധർവ്വ jr" ന്റെ"വേൾഡ് ഓഫ് ഗന്ധർവ്വാസ്" എന്ന ദൃശ്യാവിഷ്കാരം പുറത്തുവിട്ടു.


https://youtu.be/MzcnoW4j5rg

ഗന്ധർവ്വന്മാരുടെ പറയപ്പെടാത്ത സവിശേഷതകൾ പ്രമേയമാക്കി അണിയറയിൽ ഒരുങ്ങുന്ന"ഗന്ധർവ്വ jr."ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽസുവിൻ.കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം നിർവ്വഹിക്കുന്നു.


പ്രവീൺ പ്രഭാറാം, സുജിൻ സുജാതൻ എന്നിവർ തിരക്കഥയെഴുതുന്ന "ഗന്ധർവ്വ jr." നിൽ ഉണ്ണി മുകുന്ദൻ ഗന്ധർവ്വനാകുന്നു.  പാൻ ഇന്ത്യൻ ചിത്രമായ ഗന്ധർവ്വ jr, ഉണ്ണി മുകുന്ദന്റെ ബിഗ് ബഡ്‌ജറ്റ് ചിത്രമായിരിക്കും. ഉണ്ണി മുകുന്ദന്റെപിറന്നാൾആശംസകളോടെയാണ് അണിയറക്കാർ വേൾഡ് ഓഫ് ഗന്ധർവ്വ പുറത്ത് വിട്ടത്. ക്രിസ്റ്റി സെബാസ്റ്റ്യൻ എഡിറ്റിങ്ങും ജെയ്ക്സ് ബിജോയ്‌ സംഗീതവും നിർവ്വഹിക്കുന്ന ഗന്ധർവ്വ jr, വിർച്വൽ പ്രൊഡക്ഷൻ  സാങ്കേതികവിദ്യയിലൂടെ ഏറ്റവും വലിയ ദൃശ്യ വിരുന്നായി സിൽവർ സ്‌ക്രീനിൽ എത്തിക്കാനാണ് ലിറ്റിൽ ബിഗ് ഫിലിംസ് ലക്ഷ്യമിടുന്നത്.


പി ആർ ഒ- എ എസ്.ദിനേശ്.

No comments:

Powered by Blogger.