ഇനി നമുക്ക് അങ്ങിനെ ഒരു നടിയില്ല - പ്രണാമം : രഞ്ജിത് ശങ്കർ .

സു സു സുധി വാത്മീകത്തിൽ സുധിയുടെ കല്യാണ നിശ്ചയം ഷൂട്ട് ചെയ്തത്  ലളിത ചേച്ചിയുടെ കാർമികത്വത്തിലാണ്. ആ സീനിൽ സുധി ഏതു വിരലിലാണു  മോതിരം ഇടേണത് എന്ന് സംശയം ചോദിക്കുന്നതും അമ്മ അത് പറഞ്ഞു കൊടുക്കുന്നതും സ്വന്തം മകൻ്റെ നിശ്ചയ സമയത്ത് നടന്നത് ചേച്ചി പറഞ്ഞു എഴുതിയതാണ്. അന്ന് ഗുരുതരമായ ഒരപകടം പറ്റി സിദ്ധു ICU ലാണ്. ആ സിനിമ പൂർത്തിയാക്കാൻ ആശുപത്രിയിൽ നിന്നാണ് ചേച്ചി വന്നത്. മറ്റേത് സിനിമ ആണെങ്കിലും ചേച്ചി അത് തന്നെ ചെയ്യുമായിരുന്നു.കാരണം ചേച്ചിക്ക് അഭിനയം ജീവനും ജീവിതമായിരുന്നു.

ഇനി നമുക്ക് അങ്ങിനെ ഒരു നടിയില്ല.
പ്രണാമം🙏🙏

രഞ്ജിത് ശങ്കർ 
( സംവിധായകൻ )

No comments:

Powered by Blogger.