മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് " മരക്കാർ അറബിക്കടലിന്റെ സിംഹം'' . ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് താരങ്ങളായ അർജുൻ സർജ, പ്രഭു, തെലുങ്ക് നടൻ നാഗാർജുൻ , മധു, നെടുമുടി വേണു, സിദ്ദിഖ്, രഞ്ജി പണിക്കർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലാണ് കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവുരും, കോൺഫിഡന്റ് ഗ്രൂപ്പും, മൂൺഷോട്ട് എന്റർടെയിൻമെന്റും ചേർന്ന് നൂറ് കോടി മുതൽ മുടക്കിലാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി. നവംബർ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും എന്നറിയുന്നു.
Subscribe to:
Post Comments
(
Atom
)

No comments: