ജോർജ്ജ്ഫിലിപ്പ് സ്പോർടസ് ഫൗണ്ടേഷൻ മെമെൻ്റോയും പതിനായിരം രൂപയും വിതരണം ചെയ്തു.
ജോർജ്ജ്ഫിലിപ്പ് സ്പോർടസ് ഫൗണ്ടേഷൻ മെമെൻ്റോയും പതിനായിരം രൂപയും വിതരണം ചെയ്തു.
പത്തനംതിട്ട : കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ല സ്കൂൾ കായിക മേളയിൽ ഏറ്റവും കൂടുതൽ പോയിൻ്റ് നേടിയ ഹൈസ്ക്കൂളിന് ജില്ലയുടെ കായിക പിതാവ് ജോർജ്ജ് ഫിലിപ്പിൻ്റെ പേരിൽ മെമെൻ്റോ നൽകി.
ജില്ല സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാറിൽ നിന്ന് മെമെൻ്റേയും പതിനായിരം രൂപയും ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷീബ മുഹമ്മദ് ഏറ്റുവാങ്ങി .ജോർജ്ജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സലിം പി.ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു .ഫൗണ്ടേഷൻ ട്രഷറാർ സുനു എലിസബേത്ത് കുര്യൻ , സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ , സ്പോർട്സ് വിഭാഗം കൺവീനർ ലിനു എബ്രഹാം , സ്പോർട്സ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ. രമേഷ് ആർ , ട്രോഫി കമ്മറ്റി കൺവീനർ എ. കെ. സജീവ് , സെറിമണി കമ്മറ്റി കൺവീനർ ജി. ചിന്തു തുടങ്ങിയവർ പ്രസംഗിച്ചു .
പത്തനംതിട്ട ജില്ല സ്പോർട്സ് കൗൺസി ലിൻ്റെ ആദ്യ സെക്രട്ടറി,പത്തനംതിട്ട ജില്ല വോളിബോൾ അസോസിയേഷൻ പ്രഥമ പ്രസിഡൻ്റ്,വോളിബോൾ നാഷണൽ റഫറി , പത്തനംതിട്ട മാർത്തോമാ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ , മാർത്തോമ സഭ കോ- ഓപ്പറേറ്റ് മാനേജർ , പത്തനംതിട്ട വൈ.എം സി. എ പ്രസിഡൻ്റ് എന്നി നിലകളിൽ ജോർജ്ജ് ഫിലിപ്പ് പ്രവർത്തിച്ചിരുന്നു .

No comments: