ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ അവാർഡ് കവി കുരീപ്പുഴ ശ്രീകുമാറിന്.
ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ അവാർഡ് കവി കുരീപ്പുഴ ശ്രീകുമാറിന്.
പത്തനംതിട്ട : ഡോ.നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷൻ അവാർഡ് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാറിന്.20,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെട്ടതാണ് പുരസ്കാരം.
ഡോ. മാത്യൂസ് വാഴക്കുന്നം, എ. ഗോകുലേന്ദ്രൻ, ഇ.ഡി.ഡേവീസ്, സ്മൃതി മുരളീധർ, എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാരം നിശ്ചയിച്ചത്.
ഏപ്രിൽ 25ന് രാവിലെ 10.30 ന് പത്തനംതിട്ട ടൗൺ ഹാളിൽ നടക്കുന്ന നെല്ലിക്കൽ മുരളീധരൻ അനുസ്മരണത്തിൽ ഡോ. കെ.എസ് രവികുമാർ അവാർഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.

No comments: