Every story has a heartbeat❤️ Introducing, the soul of our world 🥰


 

Every story has a heartbeat❤️ Introducing, the soul of our world 🥰


Worldwide release on April 9, 2026. #PallichattambiMovie #April09_2026 #DijoJoseAntony #TovinoThomas #KayaduLohar #JakesBejoy Tovino Thomas  Jakes Bejoy


കയാദു ലോഹർ വീണ്ടും മലയാളത്തിൽ ; 'പള്ളിച്ചട്ടമ്പി'യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.


ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന'പള്ളിച്ചട്ടമ്പി'യുടെ പുത്തൻ പോസ്റ്റർ റിലീസ് ആയി. ചിത്രത്തിന്റെ നായികയായ കയാദു ലോഹറിന്റെ സിംഗിൾ പോസ്റ്റർ ആണ് പുറത്ത് വിട്ടത്. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിലുണ്ട്. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ട്.


ഏപ്രിൽ 9-നാണ് 'പള്ളിച്ചട്ടമ്പി' ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. പള്ളിച്ചട്ടമ്പിയിൽ നായികയായി എത്തുന്ന കയാദുവിന്റെ അനൗൺസ്‌മെന്റ് വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഡ്രാഗൺ'ൽ നായികയായതോടെയാണ് കയാദു ലോഹർ തെന്നിന്ത്യൻ സിനിമ ലോകത്തിന് കൂടുതൽ പ്രിയങ്കരിയായത്. 


'പള്ളിച്ചട്ടമ്പി'യിൽ ഇത് വരെ കാണാത്ത ലുക്കിലാണ് ടൊവിനോ തോമസിനെ കാണാൻ സാധിക്കുക. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് മലായാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ റിലീസ് ആകുന്ന 'പള്ളിച്ചട്ടമ്പി' നിർമ്മിക്കു ന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

 കയാദു ലോഹർ നായികയാകുന്ന 'പള്ളിച്ചട്ടമ്പി'യിൽ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. 


ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. മഞ്ജുഷ രാധാ കൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് മേനോൻ. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ . സൗണ്ട് ഡിസൈൻ -സിങ്ക് സിനിമ, രാജേഷ് മേനോൻ ആണ് ആർട്ട് ഡയറക്‌ടർ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ഡിജിറ്റൽ മാർക്കറ്റിംഗ്: അഖിൽ വിഷ്ണു വി എസ്, പി.ആർ.ഓ അക്ഷയ് പ്രകാശ്. സ്റ്റിൽസ് റിഷ്ലാൽ ഉണ്ണികൃഷ്ണൻ. പോസ്റ്റർ ഡിസൈൻ യെല്ലോടൂത്ത്സ്.

No comments:

Powered by Blogger.