സാഗർ സൂര്യ , ഗണപതി എന്നിവരുടെ അഴിഞ്ഞാട്ടം. ചിരിയും ഭയവും നിറച്ച " പ്രകമ്പനം " .
Movie :
Prakambanam
Director:
Vijesh Panathur
Genre :
Comedy Horror.
Platform :
Theatre .
Language :
Malayalam
Duration. :
2Hours 30 Minutes
Direction : 4 / 5
Performance. : 4 / 5
Cinematography : 4 / 5
Script. : 4 / 5
Editing : 4 / 5
Music & BGM : 3 / 5
Rating : : 23 /30.
✍️
Saleem P. Chacko.
CpK DesK.
ഗണപതി , സാഗർ സൂര്യ , അമീൻ എന്നീവരെ പ്രധാന കഥപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത കോമഡി ഹൊറർ ചിത്രം " പ്രകമ്പനം തീയേറ്ററുകളിൽ എത്തി .
പി.പി. കുഞ്ഞികൃഷ്ണൻ ,ഷീതൾ ജോസഫ് , അസീസ് നെടുമങ്ങാട് , രാജേഷ് മാധവൻ , മല്ലിക സുകുമാരൻ , സനീഷ് ഗിന്നസ് , അനീഷ് ഗോപാൽ പരേതനായ കലാഭവൻ നഹാസ് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
മനസ് തുറന്ന് ചിരിക്കാൻ പ്രേക്ഷകർക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ഈ സിനിമ. ഭയവും കോമഡിയും ഒത്ത് ചേർന്ന ഒരു സിനിമാറ്റിക്ക് ട്രീറ്റ് കൂടിയാണ് " പ്രകമ്പനം " .
ഏറണാകുളം നഗരത്തിലെ ഒരു ബോയ്സ് ഹോസ്റ്റലിൻ്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ പ്രമേയം . സിദ്ധു , പുണ്യാളൻ , ശങ്കരൻ എന്നിവരുടെ എസ്.എഫ്.കെ ടീമിന് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുന്നില്ല. ഈ വർഷം എന്ത് വിലകൊടുത്തും കോളേജ് യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ ജയിക്കാൻനടത്തുന്നപരിശ്രമങ്ങൾക്കിടയിൽ സിദ്ധുവിൻ്റെ അച്ചമ്മ ചെമ്പകത്തമ്മ മരിക്കുന്നു. അച്ചമ്മയുടെ കർമ്മങ്ങൾ കമ്മ്യൂണിസ്റ്റുകാരായ സിദ്ധുവിൻ്റെ പിതാവും കൊച്ചച്ചനും ചേർന്ന് നടത്താൻ തയ്യാറായില്ല . ഇതേ തുടർന്ന് കോളേജ് ഹോസ്റ്റലിൽ സിദ്ധാർത്ഥൻ തിരികെ എത്തിയ ശേഷം നടക്കുന്ന സംഭവങ്ങൾ വിശ്വസിക്കാൻ കഴിയുന്നില്ല. നിഗൂഡതകളുടെ ചുരുളുകൾ അഴിക്കാൻ നടത്തുന്നശ്രമങ്ങളും ഉദ്വേഗജനകമായ സംഭവങ്ങളുമാണ് സിനിമ പറയുന്നത് .
സാഗർ സൂര്യയുടെ അഭിനയ മികവാണ് ഈ സിനിമയുടെ ഹൈലൈറ്റ് . " പണി " എന്ന സിനിമയിലെ വില്ലൻ വേഷത്തിന് ശേഷം സാഗർസൂര്യ ചെയ്യുന്ന മികച്ച കഥാപാത്രമാണ് പുണ്യാളൻ . ഗണപതിയുടെ ടൈമിംഗ് സിനിമയുടെ മറ്റൊരു ആകർഷണമാണ്. പരേതനായ കലാഭവൻ നവാസിൻ്റെ സാന്നിദ്ധ്യം ഓരോ പ്രേക്ഷകൻ്റെ കണ്ണുകൾ നനയിക്കുന്നു. സോഷ്യൽ മീഡിയ താരം അൽ അമീനും ഗംഭീരമായി .സംവിധായൻകൂടിയായ രാജേഷ് മാധവൻ്റെ സ്റ്റാൻസിലാവോസ്കി എന്ന കഥാപാത്രം രസകരമാണ് . പ്രശാന്ത് അലക്സാണ്ടറുടെ വാർഡനും പ്രേക്ഷക മനസിൽ ഇടം നേടി.വിജേഷ് പാണത്തൂർ , ശ്രീഹരി വടക്കൻ എന്നിവരുടെ തിരക്കഥ സിനിമയ്ക്ക് മാറ്റ് കുട്ടി.
" നദികളിൽ സുന്ദരി യമുന " എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായക നാണ് വിജേഷ് പാണത്തൂർ .എ.ജെ. വർഗ്ഗീസ് സംവിധാനം ചെയ്ത " അടി കപ്യാരെ കൂട്ടമണി " എന്ന സിനിമയുമായി സാദ്യശ്യ മുണ്ട്.ബോറടിയില്ലാതെ അസ്വദിക്കാൻ പറ്റിയ ഒരു ഫൺ ഹൊറർ ഫാമിലി റൈഡാണ് " പ്രകമ്പനം " .

No comments: