റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ വി.എസിന് പത്മവിഭൂഷൺ , മമ്മൂട്ടിക്ക് പത്മഭൂഷൺ .
77- മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനം .
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനും സുപ്രീംകോടതി മുൻ ജസ്റ്റീസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതി പത്മവിഭൂഷൺ ലഭിച്ചു. മരണാനന്തര ബഹുമതിയായിട്ടാണ് വി.എസിന് പത്മവിഭൂഷൺ നൽകുന്നത് .സാഹിത്യ വിഭാഗത്തിൽ ജന്മഭൂമി സ്ഥാപക പത്രാധിപർ പി. നാരായണന് പത്മഭൂഷണും ലഭിച്ചു.
മലയാളത്തിൻ്റെ മെഗാ സ്റ്റാർ മമ്മൂട്ടിയ്ക്കും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി.കലാമണ്ഡലം വിമലാ മേനോനും , കൊല്ലയ്ക്കൽ ദേവകിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചു.

No comments: