ഫാൻ്റസിയും ആക്ഷനും പ്രണയവും ചേർന്ന നന്ദകിഷോറിൻ്റെ " വ്യഷഭ " .
Movie :
Vrusshabha
Director:
Nanda Kishore
Genre :
Fantasy Action Drama
Platform :
Theatre .
Language :
Malayalam
Direction : 3.5 / 5
Performance. : 3.5 /
Cinematography : 3.5 / 5
Script. : 3 / 5
Editing : 3 / 5
Music & BGM : 3.5 / 5
Rating : : 20 /30.
✍️
Saleem P. Chacko.
CpK DesK.
മോഹൻലാൽ , സമർജിത് ലങ്കേഷ്, നയൻ സരിക എന്നിവരെ പ്രധാന കഥാപത്രങ്ങ ളാക്കി നന്ദകിഷോർ രചനയും സംവിധാനവും നിർവ്വഹിച്ച ഫാൻ്റസി ആക്ഷൻ ചിത്രമാണ് ' " വൃഷഭ " .
വൃഷഭ സാമ്രാജ്യത്തിൻ്റെ കഥ പറഞ്ഞു കൊണ്ടാണ് സിനിമയുടെ തുടക്കം . വനത്തിലൂടെ കുതിരപ്പുറത്ത് ശത്രുവിൻ്റെ പിന്നാലെ പായുമ്പോൾ രാജാവ്അറിയാതെ ഒരു ശിശുഹത്യയ്ക്ക് കാരണമാകുന്നു. ആ ശിശുവിൻ്റെ അമ്മ രാജാവിനെ ശപിക്കുന്നു.
രാഗിണി ദ്വിവേദി , അജയ് , നേഹ സക്സേന , വിനയ് വർമ്മ , രാമചന്ദ്ര രാജു , അലി , കിഷോർ , അയ്യപ്പ പി.ശർമ്മ , രഘു ഹോണ്ടഡ കേരി , ജിതേന്ദ്ര തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
ആൻ്റണി സാംസൺ ഛായാഗ്രഹണവും , കെ.എം. പ്രകാശ് എഡിറ്റിംഗും , സാം സി.എസ് സംഗീതവും ഒരുക്കുന്നു . കണക്ട് മീഡിയ , ബാലാജി മോഷൻ പിക്ച്ചേഴ്സ് , അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് .വിനായക് ശശികുമാർ , ശങ്കർ രാമകൃഷ്ണൻ , കല്യാൺ ചക്രവർത്തി എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു .മധു ബാലകൃഷ്ണൻ , കപിൽ കപിലാൻ , സുഖ് വിന്ദർ സിംഗ് ദീപക് ബ്ലൂ , അനിരുദ്ധ് ശാസ്ത്രി എന്നിവരാണ് അണിയറ ശിൽപ്പികൾ .
🎬
ഗീതാ ആർട്സ്, ആശീർവാദ് സിനിമാസ് , പെൻ സിനിമാസ്, കെ. വി. എൻ പ്രൊഡക്ഷൻസ് എന്നി കമ്പനികളാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് . തെലുങ്ക് , മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത് .
📽️
പല ജന്മങ്ങളിലുടെ കൈമാറി വരുന്ന മരണവും മോക്ഷവും വിദ്വേഷവും പകയുമാണ് " വ്യക്ഷഭ " പറയുന്നത് . കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപങ്ങളുടെ പരിഹാരം തേടിയുള്ള യാത്രമാണ് സിനിമയുടെ പ്രമേയം ഈ കാലഘട്ടത്തിൽ വജ്രങ്ങൾ വ്യാപരം ചെയ്യുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ . കഴിഞ്ഞ ജന്മങ്ങളിലെ ശാപത്തെ എങ്ങനെ കുടുബം മറികടക്കുന്നു എന്നതാണ് കഥാഗതി .
🎞️
മോഹൻലാലിൻ്റെ അഭിനയമാണ് സിനിമ യുടെ നട്ടെല്ല് . മോഹൻലാൽ ഘടകം നന്നായി ഉപയോഗിക്കാൻ സംവിധായകന് കഴിഞ്ഞു. ചരിത്ര നാടകങ്ങളെ ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ കുറച്ച് ഒഴിവാക്കിയി രുന്നെങ്കിൽ ചിത്രത്തിൻ്റെ ഗതി തന്നെ മാറുമായിരുന്നു .

No comments: