ശിവപാർവ്വതി ഫിലിംസിൻ്റെ നേതൃത്വത്തിൽ പ്രമുഖരെ ആദരിച്ചു.
ഓച്ചിറ ശ്രീ പരബ്രഹ്മം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ശിവപാർവ്വതി ഫിലിംസിന്റെ അരശനും കറുപ്പ് സ്വാമിയും എന്ന മൂന്നു ഭാഷകളായി നിർമ്മിക്കുന്ന സിനിമയുടെ ചടങ്ങുകളിൽ 25ൽ പരം പ്രൊഡ്യൂസറന്മാരെ കൂടാതെ വിവിധ തുറകളിലുള്ള പത്തോളം വ്യക്തികളെയും ആദരിച്ചു.
ആദരിക്കൽ ചടങ്ങുകൾ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ കലഞ്ഞൂർ ശശികുമാറിന് പൊന്നാട അണിയിച്ചു കൊണ്ട് ആദരിക്കൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
തുടർന്ന് സിനിമ പ്രൊഡ്യൂസർമാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കുകയുണ്ടായി. തുടർന്ന് നടന്ന പരിപാടികൾ ഗുരുവായൂർ ശ്രീ ദണ്ഡി സ്വാമി സാധു കൃഷ്ണ സരസ്വതി മഹാരാജ് വിശ്വ ബ്രഹ്മ ശങ്കരാചാര്യ പീടാതിപതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയുണ്ടായി. തദവസരത്തിൽ നൂറുകണക്കിന് വരുന്ന സിനിമാ നിർമ്മാതാക്കളെയും ടെക്നീഷ്യന്മാരെയും അഭിസംബോധന ചെയ്തുകൊണ്ട് സിനിമാ നിർമ്മാതാവ് കണ്ണൻ പെരുമുടിയൂർ, സംവിധായകയും, കഥാകൃത്ത്, ഗായിക, തുടങ്ങിയ നിലകളിൽ പ്രശസ്തി ആർജ്ജിച്ച പ്രിയ ഷൈൻ, സിനിമാ നിർമ്മാതാവ് സുധീർ, മുഖശ്രീ മാധ്യമപ്രവർത്തകൻ കലഞ്ഞൂർ
പ്രശാന്ത് കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു.


No comments: