ദിലീപ് ചിത്രം ( D152) തുടങ്ങി . ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ദിലീപ് ചിത്രം ( D152) തുടങ്ങി . ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ദിലീപിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ഷാജി കൈലാസിൻ്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പന്ത്രണ്ട് ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. (D152).ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ബന്ധുമിത്രാദി കളും പങ്കെടുത്ത ചടങ്ങിൽ ദിലീപ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം.
പ്രശസ്ത സംവിധായകൻ തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.ഉർവ്വശി തീയേറ്റേഴ്സ്, & കാക്കാസ്റ്റോറീസ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ, അലക്സ് ഈ കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കോ പ്രൊഡ്യൂ സേഴ്സ് സംഗീത് സേനൻ, നിമിതാ അലക്സ്. എക്സിക്കുട്ടീവ് പ്രൊഡ്യുസർ - രലു സുഭാഷ് ചന്ദ്രൻ .
പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിൻ്റേത്.ദിലീപിനു പുറമേ ബിനു പപ്പു,, വിലാസ് ചന്ദ്രൻ,, അശോകൻ, ശാരി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെ ത്തുന്നു.ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്..
വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ, സംഗീതം - മുജീബ് മജീദ്,ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി,എഡിറ്റിംഗ് സൂരജ് ഈ.എസ്.പ്രൊഡക്ഷൻ ഡിസൈനർ - സന്തോഷ് രാമൻ.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റ്യൂം ഡിസൈൻ സമീരാസനീഷ് ചീഫ് അസോസിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ് :അസോസിയേറ്റ് ഡയറക്ടർ -മുകേഷ് വിഷ്ണു .സ്റ്റിൽസ് - വിഘ്നേഷ് പ്രദീപ്. ഡിസൈൻ - യെല്ലോ ടൂത്ത്.പ്രൊജക്റ്റ് ഡിസൈൻ -മനു ആലുക്കൽ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബർണാഡ് തോമസ്. പ്രൊഡക്ഷൻ കൺട്രോളർ - നോബിൾ ജേക്കബ് - ഏറ്റുമാനൂർ.
തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. ഉർവ്വശി തീയേറ്റേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും .
വാഴൂർ ജോസ്.




No comments: