ദുൽഖർ സൽമാൻ തമിഴകത്ത് തിളങ്ങി . പകർന്നാട്ടവുമായി സമുദ്രകനി , ഭാഗ്യശ്രീ ബോർസെ ,റാണ ദഗ്ഗുബട്ടി .മികച്ച സംവിധാന മികവുമായി ശെൽവമണി സെൽവരാജ് .


 

Movie :

Kaantha .


Director: 

Selvamani Selvaraj.


Genre : 

Period  Drama Thriller.


Platform :  

Theatre .


Language : 

Tamil


Time :

2 Hour 43 Minutes.


Direction                     :     4 / 5

Performance.             :     4  / 5

Cinematography        :     4   / 5

Script.                           :     4  / 5

Editing                          :    3.5  / 5

Music   & BGM           :      4  / 5 


Rating :                          :    23 .25 /30.

✍️

Saleem P. Chacko.

CpK DesK.


ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ശെൽവമണി ശെൽവരാജ് രചനയും  സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് " കാന്താ " .


1950ൽ മദ്രാസിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം .തമിഴ് സംവിധായകൻ അയ്യയെയും അദ്ദേഹം ജനപ്രിയനാക്കിയ താരം ടി.കെ മഹാദേവൻ്റെ കഥയാണിത് . അയ്യ സംവിധാനം ചെയ്യുന്ന " ശാന്ത " ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ് .നായകനായ മഹാദേവൻ സ്വന്തം ഇമേജിന് കോട്ടം തട്ടാതിരിക്കുവാൻ പേര് " കാന്താ " എന്നാക്കുന്നു. ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് നായിക കൊല്ലപ്പെടുന്നു. ഇതിനെ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത് .

പരസ്പരവിദ്വേഷവും അഹങ്കാരവും മികച്ച കലാകാരൻമായവരെ എവിടെ കൊണ്ട് എത്തിക്കുന്നുവെന്നാണ് കാന്താ പ്രേക്ഷക രോട് പറയുന്നത് .തമിഴ് സിനിമയുടെ ഹൊറർ  പശ്ചാത്തലത്തിലാണ് കഥ പറയുന്നത് . ബ്ലാക്ക് & വൈറ്റ് രംഗങ്ങൾ നിറഞ്ഞതാണ് സിനിമ .


ദുൽഖർ സൽമാൻ ( ടി.കെ. മഹാദേവൻ ) , സമുദ്രകനി ( സംവിധായകൻ അയ്യ ) , ഭാഗ്യശ്രീ ബോർ സെ ( കുമാരി ) , റാണാ ദഗ്ഗുബട്ടി ( ഇൻസ്പെക്ടർ ദേവരാജ് ) , രവീന്ദ്ര വിജയ് ( മാർട്ടിൻ പ്രഭാകരൻ ) , ഗായത്രി ശങ്കർ ( നിഷ ) , വൈയാപുരി ( കുറുപ്പ് സ്വാമി ),പാണ്ഡ്യൻ ( അജയഘോഷ് ) തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു 


സ്പീരിറ്റ് മീഡിയായും , വേഫെയറർ കമ്പിനിയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . രചന തമിഴ് പ്രഭ , സെൽവമണി സെൽവരാജ് എന്നിവരും , ഛായാഗ്രഹണം ഡാനി സാഞ്ചസ് ലോപ്പസും , എഡിറ്റിംഗ് ലെവെല്ലിൻ ,ആൻ്റണി ഗോൺസാൽവസ് എന്നിവരും സംഗീതം ജാനു ചന്തറും , പശ്ചാത്തല സംഗീതം ജേക്സ് ബിജോയ് അവതരിപ്പിക്കുന്നു .


ഈഗോയും പകയും പ്രണയവും നിരാശയും എല്ലാം ചേർന്ന മഹാദേവൻ എന്ന കഥാപാത്രം ദുൽഖറിൻ്റെ കൈകളിൽ ഭദ്രം . സമുദ്രകനി അയ്യയായി ഗംഭീരം. ഭാഗ്യശ്രീ ബോർസെ കുമാരിയായി വ്യത്യസ്ത അഭിനയ മികവാണ് കാഴ്ചവെച്ചിരിക്കുന്നത് . കൗശലക്കാരനായ ഇൻസ്പെക്ടറായി റാണ ദഗുബട്ടിയും വേറിട്ട അഭിനയം കാഴ്ചവെച്ചു .സഹ സംവിധായ കനായി അഭിനയിച്ച  ബിജേഷ് നാഗേഷ് പ്രേക്ഷക മനസിൽ ഇടം നേടി .ജോക്കസ് ബിജോയ് യുടെ പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റ് .

No comments:

Powered by Blogger.