സിനിമ നിർമ്മാതാവ് പി സ്റ്റാൻലി (81 ) അന്തരിച്ചു.
സിനിമ നിർമ്മാതാവ് പി സ്റ്റാൻലി (81 ) അന്തരിച്ചു.
25ൽ പരം സിനിമകളുടെ സഹ സംവിധായക നായിരുന്നു. തൂവാനത്തുമ്പികൾ , മോചനം , വരദക്ഷിണ , തീക്കളി തുടങ്ങിയ ചിത്രങ്ങൾ പി. സ്റ്റാൻലിയാണ് നിർമ്മിച്ചത്. മൂന്ന് ദശാബ്ദകാലം മദ്രാസിൽ സിനിമാ മേഖലയിൽ പ്രവർത്തിച്ചു. എ. വിൻസെന്റ്, തോപ്പിൽ ഭാസി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ സാലമ്മ സ്റ്റാൻലി. മക്കൾ ഷൈനി ജോയി, ബെൻസൺ സ്റ്റാൻലി (മാനേജിംഗ് ഡയറക്‌ടർ റിഫ്ൺ, സൗദി അറേബ്യ), സുനിൽ സ്റ്റാൻലി (കോ ഫൗണ്ടർ ആൻ്റ് പ്രിൻസിപ്പൽ ആർട്ടിടെക്റ്റ്. ഇന്നർ സ്പെസ് ഇൻ്റീരിയർ ഡിസൈൻ എൽ.എൽ.സി. ദുബായ്). മരുമക്കൾ: ജോയി, ഡോ. പർവീൺ ,മോളി ബിനു സുനിൽ
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചർച്ചിൽ നടക്കും

No comments: