" TWO MEN " സെപ്റ്റംബർ 19ന് മനോരമ മാക്സിൽ റിലീസ് ചെയ്യും .


 


പ്രിയമുളളവരെ



ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ...ഒരു നടനെന്ന നിലയിൽ എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ''ടൂ മെൻ''( TWO MEN)..പൂർണ്ണമായും ഗൾഫിൽ ചിത്രീകരിച്ച ഒരൂ റോഡ് മൂവിയാണ് ടൂ മെൻഡി ഗ്രൂപ്പിന്റ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ നിർമ്മിച്ച്,കെ സതീഷ് സംവിധാനം ചെയ്ത ടൂ മെൻ O T T റീലീസിന് ഒരുങ്ങി കഴിഞ്ഞു..സെപ്തമ്പർ 19 മുതൽ മനോരമ മാക്സിൽ 'ഈ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും...


അബൂബക്കർ എന്ന ഞാൻ അവതരിപ്പിച്ച കഥാപാത്രം ഒരുപാട് നിരൂപക പ്രശംസയും,

അംഗീകാരങ്ങളും, നേടാൻ

കഴിഞ്ഞതിൽ അഭിമാനവും

ചാരിതാർത്ഥ്യവുമുണ്ട്.

അബൂബക്കറിനെ പൂർണ്ണതയിലേക്ക് എത്തിക്കുന്ന കാര്യത്തിൽ

ഞാനെത്രമാത്രം വിജയിചഛചു എന്നെനിക്കറിയില്ല ..ഈ യാത്രയിൽ എന്ററെ സഹയാത്രികനായ സഞ്ചയ്

മേനോനെ അവതരിപ്പിച്ച

ഇർഷാദിനോട് പ്രത്യേക സ്നേഹം..

മുഹാദ് വെമ്പായത്തിന്റ്റെ തിരക്കഥയും സംഭാഷണവും

ടൂ മെൻ എന്ന ചിത്രത്തിന് ഏറെ മാറ്റ് കൂട്ടിയെന്നുളളത്

പറയാതെ വയ്യ...


നാളിത് വരെ നിങ്ങൾ,

നിർലോഭം നൽകിയ സ്നേഹത്തിനും, പിന്തുണക്കും ഞാനേറെ

കടപ്പെട്ടിരിക്കുന്നു..


മരുഭൂമിയിലൂടെയുളള അബൂബക്കറിന്റ്റെ യാത്രയിൽ,നിങ്ങളും കൂടുമല്ലോ....


സ്നേഹപൂർവ്വം 

നിഷാദ്


No comments:

Powered by Blogger.