അപർണ്ണ ബാലമുരളിയുടെ അഭിനയമികവിൽ " MIRAGE ".


 



Movie :
MIRAGE


Director: 
JEETHU JOSEPH .


Genre : 
Mystry Thriller 

Platform :  
Theatre .

Language : 
Malayalam

Time :
152Minutes 5 Seconds.

Rating : 

3.5 / 5 

✍️

Saleem P. Chacko.
CpK DesK.


ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "മിറാഷ് ". ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളാണ് .


ആസിഫ് അലി ( അശ്വിൻകുമാർ ) , അപർണ്ണ ബാലമുരളി ( അഭിരാമി ) , അർജുൻ ശ്യാം ഗോപൻ ( അനന്തു ) , ഹക്കിം ഷാജഹാൻ 
( കിരൺ) , സമ്പത്ത് രാജ് ( അറുമുഖം ഐ.പി.എസ് ),
ഹന്ന റെജി കോശി ( ഋതിക) , ദീപക് പറംബോൾ ( പ്രകാശ് ) തുടങ്ങിയർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


Pure Facts ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടർ അശ്വിൻകുമാറിൻ്റെയും അഭിരാമിയുടെയും ജീവിതം മുൻനിർത്തി ക്കൊണ്ട് ജീത്തു ജോസഫ് ഒരുക്കിയ ഒരു പസിൽ ഗെയിം ആണ് " മിറാഷ് " .


രാജ്കുമാർ ഫിനാഷ്യൽ കൺസോർഷ്യസിൽഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അഭിരാമി, കിരൺ, ഋതിക എന്നിവരുടെ ജീവിതത്തിലേക്ക് അവിചാരിതമായി അശ്വിൻ കുമാർ എന്ന ഓൺലൈൻ മാധ്യമപ്രവർത്തകൻ കടന്നുവരുന്നു. അതിനിടയാക്കിയ ആ സാഹചര്യമാണ് ചിത്രത്തെ മുന്നോട്ടുകൊണ്ടുപോവുന്നത്. അശ്വിനും മൂവർ സംഘവും നടത്തുന്ന യാത്രയാണ് ചിത്രം പിന്നീട് സംസാരിക്കുന്നത്.

ഛായാഗ്രഹണം സതീഷ് കുറുപ്പും , കഥ അപർണ ആർ തരക്കാടും ,
രചന ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ് എന്നിവരും ഗാനരചന വിനായക് ശശികുമാറും ,സംഗീതം വിഷ്ണു ശ്യാമും,  എഡിറ്റിംഗ് വി.എസ്. വിനായകും ഒരുക്കുന്നു .
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റിന ജീത്തു, കൺട്രോളർ പ്രണവ് മോഹൻ,
പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്,കോസ്റ്റ്യൂം ഡിസൈനർ ലിൻ്റ ജീത്തു, മേക്കപ്പ്അമൽ ചന്ദ്രൻ,
സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ,വിഎഫ്എക്സ് ടോണി മാഗ്മിത്ത്,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹസ്മീർ നേമം, രോഹിത് കിഷോർ,പ്രൊഡക്ഷൻ മാനേജർ അനീഷ് തുടങ്ങിയവരാണ്
അണിയറ ശിൽപ്പികൾ .


സെവൻ വൺ സെവൻ പ്രൊഡക്ഷൻസ് ഓഫ് എ ബെഡ് ടൈം സ്റ്റോറീസുമായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന ചിത്രമാണിത്. മുകേഷ് ആർ മേത്ത, ജതിൻ എം സെഥി, സി വി സാരഥി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


" കിഷ്കിന്താ കാണ്ഡം " എന്ന ചിത്രത്തിലാണ് അവസാനമായി ഹിറ്റ് കോംബോ ആയ അപർണ്ണബാലമുരളിയും ആസിഫ് അലിയും ഒരുമിച്ചത്. മറ്റൊരു ഹിറ്റു കൂടി ഈ ടീമിൻ്റെ പട്ടികയിൽ ഉൾപ്പെടുത്താം .


അപർണ്ണ ബാലമുരളിയുടെ അഭിനയമികവ് എടുത്ത് പറയാം . നിസ്സഹായതയും പ്രണയവും പ്രതികാരവും എല്ലാം നിറഞ്ഞ അഭിരാമി അപർണ ബാലമുരളിയുടെ ഭദ്രം .ആസിഫ് അലിയുടെ വേറിട്ട അഭിനയം ശ്രദ്ധേയം . 
ജീത്തു ജോസഫിൻ്റെ കഥപറച്ചിലും കൊള്ളാം. മിസ്റ്ററി ത്രില്ലർ ഗണത്തിൽ ഈ സിനിമയെ ഉൾപ്പെടുത്താം .

ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞ ത്രില്ലർ ചിത്രം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ " മിറാഷ് " ഇഷ്ടപ്പെടും .


No comments:

Powered by Blogger.