ലോകയിലെ കൗതുകം സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്.


 

ലോകയിലെ കൗതുകം സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്.


ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലേക്കു കുതിക്കുന്ന ലോക സിനിമയിൽ പ്രേക്ഷകരെ ഏറെ വശീകരിച്ച ഒരു കഥാപാതമുണ്ട്.  ഒരു പേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന്  അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി നേടിയ ഒരു കഥാപാത്രമുണ്ട്.


ഷിബിൻ . എസ്. രാഘവ് എന്നാണ് ഈ  നടൻ്റെ പേര്. മലയാളിയും, തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇൻഡ്യയിലെ പ്രമുഖനായ മോഡലാണ്.മോഡലിംഗിൽ നിന്നും ലോക സംവിധായകൻ  ഡൊമിനിക്ക്. സി. അരുൺ ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല.അത്രമാത്രം സ്വീകാര്യത ഈ കഥാപാത്രത്തിനു ലഭിച്ചു.ഈ നടൻ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. 


വൻ വിജയം നേടിയ മാർക്കോക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ,പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്. ലോകയിൽ സോഫയിൽ ഇരുന്നു മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിക്കുകയാണ് ഈ നടനെ. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടൈൻ മെൻ്റ്ഷിബിനുനൽകിയിരിക്കുന്നത്.ആൻ്റെണി വർഗീസ് (പെപ്പെ )നായകകുന്ന ഈ ചിത്രത്തിൻ്റെ അരങ്ങിലും അണിയറയിലും ഇൻഡ്യൻ സ്കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണു ള്ളത്.


മാർക്കോക്കു മുകളിൽ ആക്ഷൻ രംഗങ്ങളും, സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക. വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കുന്നു.ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക.


വാഴൂർ ജോസ്.

No comments:

Powered by Blogger.