തിലകൻ സ്മാരകവേദി, സംസ്ഥാന സാംസ്കാരിക വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകം മത്സരത്തിന് റാന്നിയിൽ തുടക്കമായി.




 റാന്നിയിൽ ഇനി നാടകത്തിൻ്റെ നാളുകൾ.


തിലകൻ സ്മാരകവേദി, സംസ്ഥാന സാംസ്കാരിക വകുപ്പുമായി  ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടകം മത്സരത്തിന് റാന്നിയിൽ തുടക്കമായി. 


തിലകൻ സ്മാരക വേദിയുടെ സമഗ്ര സംഭാവനയ്ക്കും സാഹിത്യത്തിനും നൽകുന്ന എട്ടാമത് അവാർഡ് സമർപ്പണവും പ്രൊഫഷണൽ നാടക മത്സര ഉദ്ഘാടവും എംഎൽഎ പ്രമോദ് നാരായൺ നിർവഹിച്ചു. 


തിലകൻ സ്മാരകവേദി പ്രസിഡന്റ് രാജു എബ്രഹാം അദ്ധ്വക്ഷനായി. എസ് എൽ പുരം അവാർഡ് ജേതാവ് രാജു എബ്രഹാമിനെ വേദിയിൽ ആദരിച്ചു. സാംസ്കാരിക വകുപ്പും തിലകൻ സ്മാരക വേദിയും റാന്നി ഫാസും സംയുക്തമായിട്ടാണ് പരിപാടി നടത്തുന്നത്. വയലാർശരത് ചന്ദ്രവർമ്മ . ആലപ്പി ഋഷി കേശ് . അതിരുങ്കൽ സുഭാഷ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള അവാർഡ് രാജു എബ്രഹാം നൽകി. 


സാഹിത്യ അവാർഡ് ജേതാക്കളായ ഡോ. രാജാവാര്യർ (നാടക ഗ്രന്ഥം) മാത്യൂസ് കുര്യൻ പറമ്പൻ (കഥാസമാഹാരം ) ഡോ. സി ഗണേഷ് (ബംഗാൾ ചരിത്ര നോവൽ ) മീരകൃഷ്ണ (സാഹിത്യം നിരൂപണം) പ്രകാശൻ തണ്ണീർമുക്കം (കേരള ചരിത്ര നോവൽ) മനു തുമ്പമൺ (കവിത സമാഹാരം) എന്നിവർക്കുള്ള സാഹിത്യ അവാർഡുകൾ വയലാർ ശരത്ചന്ദ്രവർമ്മ വിതരണം ചെയ്തു . ജോർജ് എബ്രഹാം (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ) സ്മാരകവേദി സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ . എബ്രഹാം കെ എം . എസ് അജിത്ത് . ജോമോൻ കരിങ്കുറ്റിയിൽ . ബാജി രാധാകൃഷ്ണൻ. ജോർജ് എന്നിവർ സംസാരിച്ചു.

No comments:

Powered by Blogger.