വിനീത് ശ്രീനിവാസൻ്റെ ത്രില്ലർ മൂവിയാണ് " കരം " . വിഷ്ണു ജി. വാര്യർ തിളങ്ങി.
Movie :
KARAM
Director:
Vineeth Sreenivasan
Genre :
Action Thriller
Platform :
Theatre .
Language :
Malayalam
Time :
128 Minutes 2 Seconds.
Direction : 2 / 5
Performance. : 2 / 5
Cinematography : 3.5 / 5
Script. : 2 / 5
Editing. : 2.5 / 5
Music & BGM : 2.5 / 5
Rating : 14.5 / 30.
✍️
Saleem P. Chacko.
CpK DesK.
തിരക്കഥാകൃത്ത് നോബിൾ ബാബു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത " കരം " തിയേറ്ററുകളിൽ എത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് " കരം " .
നോബിൾ ബാബു തോമസ് ( ദേവ മഹേന്ദ്രൻ ) , ഇവാൻ നു കോമനോവിച്ച് ( അന്ദ്രേ നിക്കോള ) , ഓഡ്രി മിറിയം ഹെനെസ്റ്റ് ( സന ) , രേഷ്മ സെബാസ്റ്റ്യൻ ( താര ) , മനോജ് കെ. ജയൻ ( മഹേന്ദ്രൻ ) , ബാബുരാജ് ( റോസാരിയോ ) , കലാഭവൻ ഷാജോൺ ( കമൽ മുഹമ്മദ് ) , വിഷ്ണു ജി .വാര്യർ ( ബാറ്റോ ) , ജോണി ആൻ്റണി ( അബ്ദുള്ള ) , ശ്വേത മേനോൻ ( കേന്ദ്രമന്ത്രി നന്ദിത ബോസ് ) , ജോജി മുണ്ടക്കയം ( മുരളി ) നജ് ഹാൻ ബിൻ നജ്മൽ ( അയാൻ ) , ജോൺ കൈപ്പള്ളിൽ (മേജർ സൽമാൻ ബഷീർ ) വിനീത് ചാക്യാർ ( അമൃത് ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ജോമോൻ ടി. ജോൺ ഛായാഗ്രഹണവും , രഞ്ജൻ എബ്രഹാം എഡിറ്റിംഗും ,ഷാൻ റഹ്മാൻ സംഗീതം പശ്ചാത്തല സംഗീതം എന്നിവയും ,വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ എന്നിവർ ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നു. ഹാരിബ് ഹുസൈൻ അനില രാജീവ് ഹരിശങ്കർ കെ.എസ് , ഇസബൽ ജോർജ്ജ് മെഗീഷ , അനെറ്റ് സേവ്യർ , അരുന്ദതി പി. എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് .
മെറിലാൻഡ് സിനിമാസിൻ്റെയും ഹാബിറ്റ് ഓഫ് ലൈഫിൻ്റെയും ബാനറിൽ വിശാഖ് സുബ്രഹമണ്യവും വിനീത് ശ്രീനിവാസനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ." ആനന്ദം " , " ഹെലൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് ശ്രീനിവാസൻ നിർമ്മാതാവാ എത്തുന്ന ചിത്രമാണിത് . റഷ്യ , ജോർജിയ , അസർബൈജാൻ എന്നി രാജ്യങ്ങളുടെ അതിർത്തികളിലും ഷിംല , ചണ്ഡിഗഡ് , കൊച്ചി എന്നിവടങ്ങളിലുമായാണ് ചിത്രീകരണം നടന്നത് .
വിഷ്ണു ജി . വാര്യരുടെ ബാറ്റോ എന്ന കഥപാത്രം പ്രേക്ഷക മനസിൽ ഇടം നേടി. തിരക്കഥാകൃത്ത് നോബിൾ ബാബു തോമസ് ആദ്യമായി നായകവേഷം ചെയ്തിരിക്കുന്നു.
വിനീത് ശ്രീനിവാസൻ സാധാരണയായി ചെയ്യാറുള്ള പ്രണയ, സൗഹൃദ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ആക്ഷൻ ത്രില്ലറാണ് ഈ സിനിമ . ആകാംഷയും ഉദ്വേഗവും നിറഞ്ഞ രംഗങ്ങളുള്ള ഒരു വ്യത്യസ്ത ശൈലി ഈ സിനിമയിലുടെ വ്യക്തമാക്കുന്നു. ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളെ അനുസ്മരിപ്പിക്കാൻ ശ്രമം നടത്തുന്നു . പുതുമയുള്ള കഥയല്ല എന്നത് സിനിമയുടെ വിജയ പരാജയങ്ങളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്.


No comments: