" കൃഷ്ണാഷ്ടമി "


 


" കൃഷ്ണാഷ്ടമി "


അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിക്കുന്ന ഡോക്ടർ അഭിലാഷ് ബാബുവിൻ്റെ മൂന്നാമത് ചിത്രം 'കൃഷ്ണാഷ്ടമി: the book of dry leaves' പ്രദർശനത്തിന് സജ്ജമായി. 


വൈലോപ്പിള്ളി ശ്രീധരമേനോന്റെ 'കൃഷ്ണാഷ്ടമി' എന്ന കവിതയുടെ ആധുനികകാല സിനിമാറ്റിക് വായനയാണ് ഈ പരീക്ഷണ ചിത്രം.


പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യവേഷത്തിൽ എത്തുന്ന സിനിമയിൽ ഔസേപ്പച്ചനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വൈലോപ്പിള്ളിയുടെ വരികൾക്ക് പുറമേ ബാബുവിന്റെ വരികളും സിനിമയിൽ ഉണ്ട്.


റുഖിയ ബീവി, ശ്രീപാർവ്വതി, പി. കെ. കുഞ്ഞ്, അപർണ അശോക്, രാജേഷ് ബി, അജിത് സാഗർ, ജിയോമി ജോർജ്, വിഷ്ണു ദാസ്, കെൻഷിൻ, ഫൈസൽ അനന്തപുരി, സൂര്യ എസ്, കൃഷ്ണൻ നായർ, രമേശ് മകയിരം, ഷാജി ശസ്തമംഗലം, കൃഷ്ണദാസ്, ഷാജി എ ജോൺ, പ്രദീപ് കുമാർ, ഭാസ്കരൻ, അർഷാദ് ആസാദ്, അനീഷ് ആശ്രാമം, ശബരി എസ് ജീവൻ, സെബാസ്റ്റ്യൻ ജൂലിയൻ, അരുൺ മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന നടിനടന്മാർ.


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കാർത്തിക് ജോഗേഷ്, ഛായാഗ്രഹണം-ജിതിൻ മാത്യു എഡിറ്റർ-അനു ജോർജ്,സൗണ്ട്-രബീഷ്പ്രൊ ഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്പ്രൊ ഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ പ്രോജക്ട് ഡിസൈനർ- ഷാജി എ ജോൺ പ്രൊഡക്ഷൻ മാനേജർ- ശ്രീജിത്ത് വിശ്വനാഥർഅസോസിയേറ്റ് ഡയറക്ടേർസ്- അഭിജിത് ചിത്രകുമാർ, ഹരിദാസ്,മേക്കപ്പ്-ബിനു സത്യൻ,കോസ്റ്റ്യൂം- അനന്തപത്മനാഭൻ,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.