"അവൾ" രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി



 "അവൾ" രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി 


സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ" എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക്  കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ  ആലപിച്ച " "നീയറിഞ്ഞോ രാക്കിളി " എന്ന ഗാനമാണ് റിലീസായത്.


https://youtu.be/rxp-C1h3KKA


നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ, ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. 


എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ,ഗാനരചന-മുഹാദ് വെമ്പായം,സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണൻ, 'മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ,സൗണ്ട് ഡിസൈൻ-വിനോദ് പി  ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം.

 

ഒക്ടോബർ പത്തിന് "അവൾ" പ്രദർശനത്തി നെത്തുന്നു. പി .ആർ .ഒ .വിവേക് വിനയരാജ് , എ .എസ് ദിനേശ് 

 

No comments:

Powered by Blogger.