ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം 'ലോക' ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്.


 

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം 'ലോക' ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് കുതിപ്പ് തുടരുന്നതിനിടയിൽ ദുൽഖറിൻ്റെ ചാർലിയുടേയും ടൊവിനോയുടെ മൈക്കിളിൻ്റേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്.




ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ അതിനിടയിൽ ചിത്രത്തിൽ ദുൽഖറിൻ്റെ ചാർളിയുടേയും (ഒടിയൻ) , ടൊവിനോയുടെ മൈക്കിളിൻ്റേയും ( ചാത്തൻ) ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ചിത്രമാണ് "ലോക". 


റിലീസ് ചെയ്ത് 13 ദിവസം കൊണ്ടാണ് ഈ നേട്ടം "ലോക" സ്വന്തമാക്കിയത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. കല്യാണി  പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. 


റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് "ലോക" നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു.


5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്.  ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ  എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്. 


ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ്  കൈമൾ,  ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്



The mysterious world of #Lokah is expanding 🪐! Introducing Chathan from the world of Lokah 🃏👺


@tovinothomas 


#Lokah #theyliveamongus


@dqswayfarerfilms @dqsalmaan @dominic_arun

@nimishravi @jom.v

@kalyanipriyadarshan @naslenofficial

@iamsandy_off

@chaman.chakko

@jakes_bejoy @santhybee

@benglann @ronexxavier @archanaaakhilrao @melwy_j

@yannickben @aneesh_kutti

@dawnvincentofficial @chanduveeyyy @arunthekurian

@actorvijayaraghavan_official

@raghunathpaleri @sarath_sabha_ @_nithyashri

@nishanth_sagar_actor

@vinayaksasikumar @__hijk

@djsekhar @vivekranjit

@jithu_sebastiann @lvvaisakh

@sujai_james @bibinperumbilli

@devadevanv @the_real_vedic

@jitinputhanchery @vivek_anirudh @rohith_ks

@amal_c_sadhar @yashikaroutray

@Its_ajmal.haneef @jophil_lal

@krishna_coach_

@aesthetic_kunjamma

@eunoians @pictorial_fx

@wayfarermstarfilmsme 

@archanakalpathi @aishwaryakalpathi @agscinemas @lighterbuddhafilms @penmovies @sitharaentertainments @wanderlust_films7 @magicraysuk @lokahfilmseuropa @funasia_films @futurerunup_films


#Wayfarerfilms #DulquerSalmaan #DominicArun #KalyaniPriyadarshan #Naslen #SuperheroFantasy #Lokahthefilm #LokahOnam

                 https://www.instagram.com/reel/DOgT6srk4g7/?igsh=MXNwOHJ6NWl4NzAzMA==



https://www.instagram.com/reel/DOgW5SOE8pL/?igsh=MXR2YjhmdzhlbTh3bg==


https://www.facebook.com/share/r/19p3RkWtBQ/

No comments:

Powered by Blogger.