തമിഴ് സിനിമാ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന സിമ്രൻ...



തമിഴ് സിനിമാ നിർമ്മാതാവായി അരങ്ങേറ്റം കുറിക്കുന്ന സിമ്രൻ...


തെന്നിന്ത്യൻ സിനിമാ ആരാധകരുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച നടിയാണ് സിമ്രൻ. തമിഴിൽ  രജനികാന്ത്, കമൽഹാസൻ, ശരത്കുമാർ, വിജയ്, അജിത്ത്, സൂര്യ, പ്രശാന്ത് തുടങ്ങി നിരവധി മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ച സിമ്രൻ വിവാഹിതയായി ഇപ്പോൾ രണ്ട് ആൺമക്കളുടെ അമ്മയുമാണ്.  


വിവാഹശേഷവും സിനിമകളിൽ തുടർന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്ന സിമ്രാൻ അഭിനയിച്ച് അടുത്തിടെ തമിഴിൽ പുറത്തിറങ്ങിയ 'ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രം വൻ വിജയമായിരുന്നു. ഇതിനെ തുടർന്ന് നിറയെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം സിമ്രന് ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ്  അടുത്ത് തമിഴ് സിനിമാ നിർമ്മാതാവായും സിമ്രൻ രംഗപ്രവേശം ചെയ്യാനിരിക്കുന്നത്. 


അതിനായി   'ഫോർ ഡി മോഷൻ പിക്‌ചേഴ്‌സ്' എന്ന കമ്പനിയും തുടങ്ങിയിട്ടുള്ള സിമ്രൻ ഈ ബാനർ മുഖേന   ത്രില്ലർ, ആക്ഷൻ വിഭാഗത്തിലുള്ള ഒരു ചിത്രമാണ് ആദ്യം നിർമ്മിക്കുന്നത്. നവാഗത സംവിധായകനായ ശ്യാം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ പ്രാരംഭ ഘട്ട ജോലികളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന സിമ്രാൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷവും അവതരിപ്പിക്കുന്നു ണ്ടത്രേ! സിമ്രനൊപ്പം  ദേവയാനി, നാസർ തുടങ്ങി നിരവധി പേർ ഈ  ചിത്രത്തിൽ അഭിനയിക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്.

No comments:

Powered by Blogger.