കലാ സംവിധായകൻ മക്കട ദേവദാസ് അന്തരിച്ചു.
കോഴിക്കോട്: കലാ സംവിധായകൻ മക്കട ദേവദാസ് അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലായിരുന്നു . മലയാളത്തിൽ ഒട്ടേറെ സിനിമകളിൽ കലാസംവിധാകനായി പ്രവർത്തിച്ചിരുന്നു .
പി പത്മരാജന്റെ ഇഷ്ട കലാ സംവിധായകനായിരുന്ന മക്കട ദേവദാസ് കള്ളൻ പവിത്രനിലെ "പാത്രക്കാട് " എന്ന സാഹിത്യ സങ്കൽപ്പം വെള്ളിത്തിരയിൽ യാഥാർഥ്യമാക്കിയ കലാ സംവിധായക നായിരുന്നു . പി പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിന്റെ കലാസംവിധായകനും ഇദ്ദേഹമായിരുന്നു . നിർമ്മാതാവ് എം മണിയുടെ അരോമ മൂവീസിന്റെ ചിത്രങ്ങളിലും സംവിധായകൻ പി ചന്ദ്രകുമാറിന്റെയും ചിത്രങ്ങളിലുമാണ് ആദ്യകാലത്ത് കൂടുതലും പ്രവർത്തിച്ചത് .
പി പത്മരാജൻ , ഹരിഹരൻ , ജയരാജ് , കെ പി കുമാരൻ , പി ജി വിശ്വംഭരൻ , ഹരികുമാർ , പി ചന്ദ്രകുമാർ , ഷാജി കൈലാസ് , ടി എസ് സുരേഷ് ബാബു , തുളസിദാസ് , വിജയൻ കാരോട്ട് , ടി എസ് മോഹൻ , കെ കെ ഹരിദാസ് , മോഹൻ കുപ്ലെരി , പി കെ രാധാകൃഷ്ണൻ , അനിൽ കെ നായർ തുടങ്ങി മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിൽ കലാസംവിധായകനായിരുന്നു .
പ്രധാന ചിത്രങ്ങൾ
1. നീയോ ഞാനോ സംവിധാനം പി ചന്ദ്രകുമാർ വര്‍ഷം 1979.
2. കാവൽമാടംസംവിധാനം പി ചന്ദ്രകുമാർ
3. കള്ളൻ പവിത്രൻ സംവിധാനം പി പത്മരാജൻ
4. എന്നെ ഞാൻ തേടുന്നു സംവിധാനം പി ചന്ദ്രകുമാർ
5. അസ്ത്രം സംവിധാനം പി എൻ മേനോൻ
6.തിരക്കിൽ അല്പ സമയം സംവിധാനം പി ജി വിശ്വംഭരൻ വര്‍ഷം
7.വീണ്ടും ചലിക്കുന്ന ചക്രം സംവിധാനം പി ജി വിശ്വംഭരൻ വര്‍ഷം
8. ഇതാ ഇന്നു മുതൽ സംവിധാനം ടി എസ് സുരേഷ് ബാബു
9. മുത്തോടു മുത്ത് സംവിധാനം എം മണി
10. ഒന്നാണു നമ്മൾ സംവിധാനം പി ജി വിശ്വംഭരൻ
11. ആനയ്ക്കൊരുമ്മ സംവിധാനം എം മണി
12. അയനം സംവിധാനം ഹരികുമാർ
13. ഒരുനാൾ ഇന്നൊരു നാൾ സംവിധാനം ടി എസ് സുരേഷ് ബാബു
14. പച്ചവെളിച്ചംസംവിധാനം എം മണി വര്‍ഷം
15. ചില്ലുകൊട്ടാരംസംവിധാനം കെ ജി രാജശേഖരൻ
16. തിങ്കളാഴ്ച്ച നല്ല ദിവസം പി പത്മരാജൻ
17. ഉയരും ഞാൻ നാടാകെ സംവിധാനം പി ചന്ദ്രകുമാർ
18. നന്ദി വീണ്ടും വരിക സംവിധാനം പി ജി വിശ്വംഭരൻ
19. പൊന്നും കുടത്തിനും പൊട്ട് സംവിധാനം ടി എസ് സുരേഷ് ബാബു തീക്കാറ്റ് സംവിധാനം ജോസഫ് വട്ടോലി
20. ഒന്നിനു പിറകെ മറ്റൊന്ന് സംവിധാനം തുളസീദാസ( 1988. )
21. അതിർത്തികൾ സംവിധാനം ജെ ഡി തോട്ടാൻ (1988. )
22. ശംഖ്നാദം സംവിധാനം ടി എസ് സുരേഷ് ബാബു (1988. )
23. ലയനം സംവിധാനം തുളസീദാസ (1989. )
24. ബ്രഹ്മരക്ഷസ്സ്സംവിധാനം വിജയൻ കരോട്ട് ( 1990)
25. ഇരിയ്ക്കൂ എം ഡി അകത്തുണ്ട്സംവിധാനം പി ജി വിശ്വംഭരൻ ( 1991. )
26. കൂടിക്കാഴ്ചസംവിധാനം ടി എസ് സുരേഷ് ബാബു വര്‍ഷം 1991.
27. അവരുടെ സങ്കേതം സംവിധാനം ജോസഫ് വട്ടോലി വര്‍ഷം 1992.
28. മാന്യന്മാർ സംവിധാനം ടി എസ് സുരേഷ് ബാബു വര്‍ഷം 1992.
30.വക്കീൽ വാസുദേവ് സംവിധാനം പി ജി വിശ്വംഭരൻ വര്‍ഷം 1993. 31.കന്നിനിലാവ്സംവിധാനം എം കെ മുരളീധരൻ വര്‍ഷം 1993. 32.പ്രവാചകൻസംവിധാനം പി ജി വിശ്വംഭരൻ വര്‍ഷം 1993.
33.സ്ഥലത്തെ പ്രധാന പയ്യൻസ് സംവിധാനം ഷാജി കൈലാസ് വര്‍ഷം 1993.
34.കൗശലം സംവിധാനം ടി എസ് മോഹൻ വര്‍ഷം 1993.
35.ദാദ സംവിധാനം പി ജി വിശ്വംഭരൻ വര്‍ഷം 1994.
36.നന്ദിനി ഓപ്പോൾ സംവിധാനം മോഹൻ കുപ്ലേരി വര്‍ഷം 1994.
37.വധു ഡോക്ടറാണ് സംവിധാനം കെ കെ ഹരിദാസ് വര്‍ഷം 1994.
38.തുമ്പോളി കടപ്പുറം സംവിധാനം ജയരാജ് വര്‍ഷം 1995.
39.ശോഭനം സംവിധാനം എസ് ചന്ദ്രൻ വര്‍ഷം 1997.
40.സുവർണ്ണ സിംഹാസനം സംവിധാനം പി ജി വിശ്വംഭരൻ വര്‍ഷം 1997.
41.ദ്രാവിഡൻ സംവിധാനം മോഹൻ കുപ്ലേരി വര്‍ഷം 1998.
42.അമേരിക്കൻ അമ്മായി സംവിധാനം ഗൗതമൻ വര്‍ഷം 1998.
43.പ്രേം പൂജാരി സംവിധാനം ടി ഹരിഹരൻ വര്‍ഷം 1999.
44.തോറ്റം സംവിധാനം കെ പി കുമാരൻ വര്‍ഷം 2000.
45.ദി ജഡ്ജ്മെന്റ് സംവിധാനം പി കെ രാധാകൃഷ്ണൻ വര്‍ഷം 2000.
46.കിനാവുപോലെ സംവിധാനം ചന്ദ്രദാസ് വര്‍ഷം 2001.
47.ലയം സംവിധാനം എം കെ മുരളീധരൻ വര്‍ഷം 2001.
48.നിലാത്തൂവൽസംവിധാനം അനിൽ കെ നായർ വര്‍ഷം 2002.
49.ഒന്നാം രാഗം സംവിധാനം എ ശ്രീകുമാർ വര്‍ഷം 2003.
50.ഗോപാലപുരാണം സംവിധാനം കെ കെ ഹരിദാസ് വര്‍ഷം 2008.
51.പത്താം അദ്ധ്യായം സംവിധാനം പി കെ രാധാകൃഷ്ണൻ വര്‍ഷം 2009. 52.മുഖംമൂടികൾസംവിധാനം പി കെ രാധാകൃഷ്ണൻവര്‍ഷം 2013.
53.തീരുമാനം സംവിധാനം പി കെ രാധാകൃഷ്ണൻ വര്‍ഷം 2019

No comments: