സിനിമ പ്രേക്ഷക കൂട്ടായ്മ ആറാമത് ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജുവിന് സെപ്റ്റംബർ 17ന് വിതരണം ചെയ്യും .



സിനിമ പ്രേക്ഷക കൂട്ടായ്മ ആറാമത്  ക്യാപ്റ്റൻ രാജു പുരസ്കാരം മണിയൻപിള്ള രാജുവിന് സെപ്റ്റംബർ 17ന് വിതരണം ചെയ്യും .


പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ ആറാമത്  പുരസ്കാരം നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജുവിന് സെപ്റ്റംബർ 17ന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് ചേരുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി  സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു. 


കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ  മണിയൻപിള്ള രാജൂവിന് പുരസ്കാരവും ,  കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ പ്രശസ്തിപത്രവും വിതരണം ചെയ്യും .


സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ് മണിയൻപിള്ള രാജുവിനെ അവാർഡിനായി പരിഗണിച്ചത്.നടൻ ജനാർദ്ദനൻ (2020,) സംവിധായകൻ ബാലചന്ദ്രമേനോൻ ( 2021 ), സംവിധായകൻ ജോണി ആന്റണി ( 2022 ) , നടൻ ലാലു അലക്സ് ( 2023 ) , ജയറാം ( 2024 ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്. 



No comments:

Powered by Blogger.